കോന്നി അരുവാപ്പുലം മുതുപേഴുങ്കൽ ഏലായിൽ വളമിടാൻ ഡ്രോൺ പറന്നെത്തി

  konnivartha.com: കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്തിൻ്റെയും. കൃഷിഭവൻ്റെയും കൊല്ലം കൃഷിവിജ് ഞാന കേന്ദ്രത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ മുതുപേഴുങ്കൽ പള്ളിപ്പടിയിലെ നാല് ഹെക്ടർ സ്ഥലത്ത് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ച് സൂക്ഷമൂലകങ്ങളുടെ സ്പ്രേയിംഗ് നടത്തി. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഓപ്പറേഷൻ പാഡിയുടെ ഭാഗമായി കൃഷി ചെയ്യുന്ന നാല് ഹെക്ടർ പാടത്താണ് ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം നടത്തിയത്. തരിശ് കിടന്നിരുന്ന നിലങ്ങൾ കർഷകരുടെ സഹായത്തോടെ ഏറ്റെടുത്ത് കൃഷി ചെയ്ത് അരുവാപ്പുലം റൈസ് ഗ്രാമപഞ്ചായത്ത് പുറത്തിറക്കിയിരുന്നു.അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി മണിയമ്മ രാമചന്ദ്രൻ്റെ അധ്യക്ഷതയിൽ കൂടിയ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. രേഷ്മ മറിയം റോയ് ഉദ്ഘാടനം നിർവഹിച്ചു. നെൽ ചെടികളുടെ വേരുപടലം ശക്തിയായി വളരുവാനും ചെടികൾക്ക് രോഗപ്രതിരോധ ശേഷി ലഭിക്കുവാനും കീടരോഗ ബാധ ചെറുക്കുവാനും ഈ പദ്ധതി ഉപകാരപ്പെടുമെന്നും പ്രസിഡൻ്റ് അറിയിച്ചു വരും കാലങ്ങളിൽ കാർഷിക മേഖലയിൽ…

Read More