കോന്നിയില്‍ എന്‍ട്രി ഹോമിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചു

ഏത് സമൂഹത്തിന്റെയും മുന്നേറ്റത്തിന്റെ മാനദണ്ഡം സ്ത്രീ ശാക്തീകരണം: മന്ത്രി വീണാ ജോര്‍ജ് konnivartha.com; ഏതു സമൂഹത്തിന്റെയും മുന്നേറ്റത്തിന്റെ മാനദണ്ഡം സ്ത്രീകളുടെ മുന്നേറ്റവും സ്ത്രീ ശാക്തീകരണവുമാണെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് നിര്‍ഭയ സെല്ലിന്റെ നേതൃത്വത്തില്‍ കോന്നിയില്‍ ആരംഭിച്ച പെണ്‍കുട്ടികള്‍ക്കായുള്ള എന്‍ട്രി ഹോമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കോന്നി ഇ.എം.എസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ നിയന്ത്രണത്തിലാണ് ടി.വി.എം ആശുപത്രി അങ്കണത്തില്‍ എന്‍ട്രി ഹോം പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക ശാക്തീകരണം ലക്ഷ്യം വച്ചുള്ള നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ടെന്നും, ജെന്‍ഡര്‍ ഓഡിറ്റിംഗ്, ജെന്‍ഡര്‍ ബജറ്റ് തുടങ്ങിയവയും ഇതിന്റെ ഭാഗമായാണ് നിലവില്‍ വന്നതെന്നും മന്ത്രി പറഞ്ഞു. അതിക്രമങ്ങള്‍ നേരിട്ടിട്ടുള്ള സ്ത്രീകളെയും പെണ്‍കുട്ടികളെയും പുനരധിവസിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള സുരക്ഷിതമായ ഇടങ്ങള്‍ ഉണ്ടാവുക എന്നത് സര്‍ക്കാരിന്റെ പ്രധാന ഉത്തരവാദിത്തങ്ങളില്‍…

Read More