KONNIVARTHA.COM : കോന്നി എലിയറയ്ക്കൽ വച്ച് അതിഥി തൊഴിലാളികൾക്കുള്ള ബോധവൽക്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും നടന്നു . ജില്ലാ ലേബർ ഓഫീസർ (ഇൻചാർജ് ) സുരാജ് അധ്യക്ഷനായി.കോന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് റോജി എബ്രഹാം ചടങ്ങ് ഉദ്ഘാടനം ചെയ്തു .പത്തനംതിട്ട അസിസ്റ്റൻറ് ലേബർ ഓഫീസർ ജയചന്ദ്രൻ സി കെ സ്വാഗതം പറഞ്ഞു. പത്തനംതിട്ട പ്ലാന്റേഷൻ ഇൻസ്പക്ടർ ജി.സുരേഷ്, കോന്നി താലൂക്ക് ആശുപത്രി ഡോ രാഹുൽ , അനിൽകുമാർ സി.കെ എന്നിവര്‍ സംസാരിച്ചു . തൊഴിൽ വകുപ്പ് സംഘടിപ്പിച്ച ചടങ്ങിൽ എയിഡ്സ് കൺട്രോൾ സൊസൈറ്റി ലെപ്രസി , ടി ബി വിഭാഗങ്ങളിൽ നിന്നുള്ളവരും പങ്കെടുത്തു. പ്രസ്തുത രോഗങ്ങളുടെ പരിശോധനയും ഇതിനോടനുബന്ധിച്ച് നടത്തി
Read Moreടാഗ്: കോന്നിയില്‍ അതിഥി തൊഴിലാളികള്‍ക്ക് ബോധവത്ക്കരണം നടത്തി
കോന്നിയില്‍ അതിഥി തൊഴിലാളികള്‍ക്ക് ബോധവത്ക്കരണം നടത്തി
konnivartha.com : ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി അതിഥി തൊഴിലാളികള്‍ക്കായി കോന്നിയിലെ വ്യവസായ സ്ഥാപനത്തില്‍ തൊഴില്‍ വകുപ്പിന്റെയും എക്സൈസ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ബോധവത്കരണ ക്ലാസ് നടത്തി. ജില്ലാ ലേബര്‍ ഓഫീസര്‍ എസ്. സുരാജ്, ഡെപ്യുട്ടി എക്സൈസ് കമ്മീഷണര്‍ വി.എ. പ്രദീപ്, അസിസ്റ്റന്‍ഡ് ലേബര്‍ ഓഫീസര്‍ സി.കെ. ജയചന്ദ്രന്‍, എം.എസ്. സൂരജ്, അഖില്‍, ജയകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Read More