konnivartha.com/കോന്നി : മുഖ്യമന്ത്രി സ്വർണ്ണം കടത്തുമ്പോൾ ഉദ്യോഗസ്ഥർ പാവങ്ങൾക്ക് വിതരണം ചെയ്യുവാൻ കൊണ്ടുവന്ന അരി കട്ടോണ്ടു പോകുന്നു. ഇടതുപക്ഷ ഭരണത്തിൽ മാഫിയാ വിളയാട്ടം മൂലം ജനജീവിതം നരകതുല്യമായിരിക്കുകയാണെന്ന് ജില്ലാ കോൺഗ്രസ് വൈസ് പ്രസിഡൻ്റ് റോബിൻ പീറ്റർ പറഞ്ഞു. സാധാരണക്കാരന് വാതിൽപടി സംവിധാനത്തിൽ ലഭിക്കേണ്ട 80000 കിലോ അരി കോന്നി താലൂക്ക് ഭക്ഷ്യപൊതു വിതരണ ശേഖരണ കേന്ദ്രത്തിൽ നിന്നും കാണാതായ സംഭവത്തിൽ കുറ്റക്കാരെ സസ്പെൻ്റ് ചെയ്ത് നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്ന ആവശ്യവുമായി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് സിവിൽ സപ്ലൈസ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനവും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു റോബിൻ പീറ്റർ .മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. ദീനമ്മ റോയി, എസ്. സന്തോഷ്കുമാർ, റോജി എബ്രഹാം, ശ്യാം എസ്. കോന്നി, ജി. ശ്രീകുമാർ, സൗദ റഹിം, പ്രിയ എസ്. തമ്പി,…
Read Moreടാഗ്: കോന്നിയിലെ റേഷന്‍ അരി കടത്ത് സ്വതന്ത്ര ഏജൻസി അന്വേഷിക്കണം
കോന്നിയിലെ റേഷന്‍ അരി കടത്ത് സ്വതന്ത്ര ഏജൻസി അന്വേഷിക്കണം
konnivartha.com: സിവിൽ സപ്ലൈസ് കോർപറേഷൻ കോന്നി ഗോഡൗണിൽ നിന്നും എട്ട് ലോഡ് റേഷന്‍ അരി കാണാതായ സംഭവത്തെ സംബന്ധിച്ച് സ്വതന്ത്ര ഏജൻസി അന്വേഷണം നടത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഇന്ത്യൻ കൺസ്യൂമേഴ്സ് ഫോറം കേന്ദ്ര കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.ഇന്ന് നടന്നുവരുന്ന അന്വേഷണം ഒട്ടും തൃപ്തികരമല്ലെന്ന് യോഗം വിലയിരുത്തി. കേരള മുഖ്യമന്ത്രിക്കും കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിക്കും പരാതി നൽകുന്നതിന് യോഗം തീരുമാനിച്ചു.സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ R .കൈലാസ്, S.കൃഷ്ണകുമാർ, P. വിനോദ്, S.അഞ്ജിത എന്നിവർ സംസാരിച്ചു.
Read More