കോന്നിയിലെ മൂന്ന് റോഡ് വികസന പദ്ധതിയ്ക്ക് 50.4 കോടി അനുവദിച്ചു എന്ന എം.പി.യുടെ പ്രസ്താവന അവാസ്ഥവം

കോന്നിയിലെ മൂന്ന് റോഡ് വികസന പദ്ധതിയ്ക്ക് 50.4 കോടി അനുവദിച്ചു എന്ന എം.പി.യുടെ പ്രസ്താവന അവാസ്ഥവം റോഡ് നിർമ്മാണ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനുള്ള ആൻ്റോ ആൻ്റണി എം.പി.യുടെ ശ്രമം സ്വയം അപഹാസ്യമാകുന്നതിന് തുല്യം: അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ konnivartha.com ;  കോന്നി മണ്ഡലത്തിലെ മൂന്ന് റോഡ് വികസന പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കാനുള്ള ശ്രമത്തിൽ നിന്നും എം.പി. പിൻതിരിയണമെന്ന് അഡ്വ.കെ യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു.കോന്നി മണ്ഡലത്തിലെ മൂന്ന് റോഡുകൾക്ക് സെൻട്രൽ റോഡ് ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നതിന് എം എൽ എ യുടെ നിർദ്ദേശപ്രകാരം പൊതുമരാമത്ത് വകുപ്പാണ് നടപടി സ്വീകരിച്ചു വരുന്നത്. ഈ റോഡുകൾക്ക് ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ല. വസ്തുത ഇതായിരിക്കെ നിർമാണ പ്രവർത്തികൾക്കായി എം.എൽ.എ നിർദ്ദേശിച്ച മൂന്നു പൊതു മരാമത്ത് റോഡുകളുടെ പേരിൽ ആന്റോ ആന്റണി എം പി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പത്രവാർത്ത നൽകുകയും,…

Read More