കോന്നി വാര്‍ത്ത: കോന്നി മെഡിക്കൽ കോളേജിന് സമീപം റവന്യൂ,കൃഷി വകുപ്പുകളുടെ ഭൂമി അനധികൃതമായി കയ്യേറി റോഡ് നിർമ്മിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ അടിയന്തിര നടപടികൾ സ്വീകരിക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് എ ഐ വൈ എഫ് കോന്നി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. സർക്കാർ ഭൂമിയിലൂടെ അനധികൃതമായി റോഡ് നിർമ്മിച്ച് ഭൂമികൾ മറിച്ചു വിൽക്കുന്നതിനാണ് ഇവിടെ സ്വകാര്യ വ്യക്തികൾ ശ്രമം നടത്തുന്നത്.ഇത് അനുവദിക്കാവുന്ന കാര്യമല്ല.വലിയ വാഹനങ്ങൾക്ക് വരെ കടന്നുപോകാവുന്ന വീതിയിലാണ് റോഡുകൾ നിർമ്മിച്ചിരിക്കുന്നത്. റോഡ് വെട്ടിയ ഭൂമികൾ എട്ട് മുതൽ പതിമൂന്ന് ലക്ഷം രൂപ വരെ വിലയിൽ വിറ്റഴിക്കുന്നുമുണ്ട്. രേഖകളിൽ തെറ്റ് ധാരണ സൃഷ്ടിച്ചാണ് വിൽപ്പന നടത്തുന്നതും.സർക്കാർ ഭൂമി കയ്യേറുന്നത് ശിക്ഷാർഹമാണെന്ന് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളിലും ഭൂമി കയ്യേറിയിട്ടുണ്ട്. പല സ്ഥലങ്ങളിലും സ്ഥാപിച്ച ബോർഡുകളും കാണാനില്ല.സർക്കാർ അതിർത്തിയിൽ സ്ഥാപിച്ചിരുന്ന ജണ്ട പൊളിച്ചു നീക്കുകയും അതോടൊപ്പം ഭൂമിയുടെ സംരക്ഷണത്തിനായി സ്ഥാപിച്ചിരുന്ന സ്റ്റീൽ വേലി…
Read More