കൊന്നപ്പാറ പയ്യനാമണ്ണ് മേഖലയില്‍ ഏഴോളം ക്രഷർ യൂണിറ്റുകൾ konnivartha.com: കോന്നി പയ്യനാമണ്ണിൽ പാറമടയില്‍ പാറ അടര്‍ന്നു വീണ് ദുരന്തങ്ങൾ ഉണ്ടാകുന്നത് തുടർ സംഭവങ്ങളാകുന്നു.24 വർഷങ്ങൾക്കു മുമ്പ് പയ്യാനാമൺ പ്ലാക്കാട്ട് ക്രഷർ ഗ്രാനൈറ്റില്‍ പാറ അടർന്നുവീണു മൂന്ന് തൊഴിലാളികളാണ് അന്ന് ദാരുണമായി മരിച്ചത്.പാറമടയുടെ അടിയിൽ ജോലിചെയ്തിരുന്ന മലയാളികളായ മൂന്നുപേരാണ് അന്ന് മരിച്ചത് . പയ്യനാമണ്ണിലെ അടുകാട് എഎസ് ഗ്രാനൈറ്റിന്റെ ക്രഷർ കമ്പനിയിൽ പാറ വീണ് രണ്ട് അതിഥി തൊഴിലാളികൾ മരിച്ചു. അവരുടെ മൃതദേഹം പോസ്റ്റ്മോർട്ടതിനു ശേഷം സ്വദേശത്തേക്ക് കൊണ്ടുപോയി.കോന്നി മേഖലയിലെ പാറമടകളിലും വന്‍ കിട ക്രഷര്‍ യൂണിറ്റുകളിലും ജോലി നോക്കുന്നവരില്‍ ഭൂരിപക്ഷവും അന്യ സംസ്ഥാന തൊഴിലാളികളാണ് . അപകടം ഉണ്ടായാല്‍ പോലും പുറം ലോകം അറിയില്ല .അറിഞ്ഞു വരുമ്പോഴേക്കും മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ കഴിഞ്ഞു ആംബുലന്‍സില്‍ അവരുടെ നാട്ടിലേക്ക് കൊണ്ട് പോയി കഴിഞ്ഞിരിക്കും . സര്‍ക്കാര്‍ ജീവനക്കാരും…
Read More