konnivartha.com : പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട് ഡെങ്കിപ്പനി സ്ഥിരീകരിച്ചു എങ്കിലും കൊതുകിന്റെ ഉറവിട നശീകരണ പ്രവര്‍ത്തനം തുടങ്ങിയോ . ഈ മാസം ഇതുവരെ പത്തനംതിട്ട മുനിസിപ്പാലിറ്റി, തിരുവല്ല മുനിസിപ്പാലിറ്റി, തോട്ടപ്പുഴശ്ശേരി, കൊക്കാത്തോട്, കല്ലൂപ്പാറ, എഴുമറ്റൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വന മേഖല ഉള്‍പ്പെടെ ഉള്ള അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട് ഡെങ്കിപ്പനി സ്ഥിരീകരിച്ചു എങ്കിലും കൂടുതല്‍ ആളുകളിലേക്ക് രോഗം പടരാതെ ഇരിക്കാന്‍ ഉള്ള നടപടികള്‍ ഉണ്ടായോ എന്ന് പഞ്ചായത്തോ ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരോ മാധ്യമങ്ങളെ ഇത് വരെ അറിയിച്ചില്ല . കൊക്കാത്തോട് ഡെങ്കിപ്പനി സ്ഥിരീകരിച്ചു എന്ന് ആദ്യം വാര്‍ത്ത നല്‍കിയത് കോന്നി വാര്‍ത്ത ആണ് . എന്നിട്ടും അവിടെ ഉള്ള ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ തങ്ങളുടെ തുടര്‍ പ്രവര്‍ത്തനം അറിയിച്ചില്ല . മാധ്യമങ്ങളിലൂടെ ആണ് ജനം അറിയിപ്പുകള് ശ്രദ്ധിക്കുന്നത്…
Read More