കേരളത്തിൽ ആക്രമണത്തിന് ഭീകര സംഘടനയായ ഐഎസ് പദ്ധതി: ഒരാള്‍ പിടിയില്‍

      konnivartha.com: തൃശൂർ ഐഎസ് കേസിൽ മുഖ്യ സൂത്രധാരൻ പിടിയിൽ. സെയിദ് നബീൽ അഹമ്മദ് എന്നയാളെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ചെന്നൈയിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇയാൾ നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് എൻഐഎ പറഞ്ഞു. ഐ.എസിന്റെ തൃശ്ശൂർ മേഖലാ നേതാവാണ് അറസ്റ്റിലായതെന്ന് എന്‍ഐഎ പറയുന്നു . കേരളത്തിൽ ആക്രമണത്തിന് ഭീകര സംഘടനയായ ഐഎസ് പദ്ധതിയിട്ടിരുന്നു. എൻഐഎ നടത്തിയ അന്വേഷണത്തിൽ ജൂലായിലാണ് കേസുമായി ബന്ധപ്പെട്ടവരെ അറസ്റ്റ് ചെയ്യുന്നത്. ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ വേണ്ടി പണത്തിനായ കവർച്ച നടത്തിയ കേസിൽ തൃശ്ശൂർ സ്വദേശിയെ നേരത്തെ എൻഐഎ പിടികൂടിയിരുന്നു. തൃശൂർ സ്വദേശി മതിലകത്ത് കോടയിൽ ആഷിഫിനെയാണ് അറസ്റ്റ് ചെയ്തത്. അടുത്തിടെ കേരളത്തിൽ നടന്ന കവർച്ചയിലും സ്വർണക്കടത്തിലും സംഘത്തിന് പങ്കുണ്ടെന്ന് കേന്ദ്ര ഏജൻസികൾ കണ്ടെത്തുകയായിരുന്നു. ടെലഗ്രാമിൽ പെറ്റ് ലവേർസ് (Pet Lovers) എന്ന ഗ്രൂപ്പുണ്ടാക്കിയാണ് മോഷണ സംഘത്തിലേക്ക് ഇവർ ആളുകളെ…

Read More