കെഫോണ്‍ നാടിനു സമര്‍പ്പിച്ചു മറ്റു സര്‍വീസ് പ്രൊവൈഡര്‍മാരെ അപേക്ഷിച്ച് കുറഞ്ഞ നിരക്ക് നഗര, ഗ്രാമ വ്യത്യാസമില്ലാതെ ഒരേ സ്പീഡ് കേരളത്തിലെ എല്ലാ വീടുകളിലും സര്‍ക്കാര്‍ ഓഫിസുകളിലും എത്രയും വേഗം ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റിയും ഇന്റര്‍നെറ്റ് സേവനങ്ങളും ലഭ്യമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഇടമലക്കുടി ഉള്‍പ്പെടെ എല്ലായിടത്തും ഉടന്‍ കണക്റ്റിവിറ്റി ഉറപ്പാക്കി, ആരും പിന്തള്ളപ്പെട്ടു പോകാതെ, എല്ലാവരും കെഫോണ്‍ എന്ന റിയല്‍ കേരള സ്റ്റോറിയുടെ ഭാഗമാകുന്നുവെന്ന് ഉറപ്പുവരുത്തുകയാണു സര്‍ക്കാര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭാ മന്ദിരത്തിലെ ആര്. ശങ്കരനാരായണന് മെമ്പേഴ്സ് ലോഞ്ചില്‍ കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് – കെഫോണ്‍ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘അങ്ങനെ അതും നമ്മള് നേടിയിരിക്കുന്നു’ എന്നു പറഞ്ഞാണു മുഖ്യമന്ത്രി ഉദ്്ഘാടന പ്രസംഗം ആരംഭിച്ചത്. ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണു കേരളമെന്നും അതു കേവലം പ്രഖ്യാപനം മാത്രമായി ഒതുങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താനാണു കെഫോണ്‍…
Read More