konnivartha.com: കൂടൽ രാക്ഷസൻ പാറയുടെ 6 കിലോമീറ്റർ ചുറ്റളവിൽ 9 പാറമടകളും 4 വലിയക്രഷർ യൂണിറ്റുകളും നല്ലനിലയിൽ പ്രവർത്തിപ്പിക്കുന്നതിന് എല്ലാ സഹായവും ചെയ്യുന്നവര്‍ കൂടല്‍ രാക്ഷസൻ പാറയെ മാത്രം സംരക്ഷിക്കാതെ ചുറ്റുമുള്ള ബ്രഹത് പാറകളെക്കൂടി സംരക്ഷിക്കാന്‍ ഉള്ള സമരം നടത്തണം എന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും വിജിൽ ഇന്ത്യ മൂവ്മെൻ്റ് പത്തനംതിട്ട ജില്ലാ കൺവീനറുമായ സലിൽ വയലാത്തല ആവശ്യപ്പെട്ടു . 2020ൽ നടന്ന ശിലോത്സവം ഉദ്ഘാടനം ചെയ്തു കൊണ്ട് കോന്നി നിയോജക മണ്ഡലത്തിൽ ഇനി ഒരു പാറമടയും അനുവദിക്കുകയില്ലെന്ന് കോന്നി എം.എൽ.എ പ്രഖ്യാപിച്ചതിനു ശേഷം 4 വലിയ പാറമടകളാണ് മണ്ഡലത്തിൽ ആരംഭിച്ചത് എന്ന് സലിൽ വയലാത്തല കുറ്റപ്പെടുത്തി . കൂടാതെ പുതിയ പാറമടകളും നിര്‍ത്തി വെച്ചിരുന്ന പാറ മടയും തുടങ്ങുന്നതിന് മുതലാളിമാർ നേതാക്കളോടൊപ്പം മണ്ഡലത്തിൽ പര്യടനം നടത്തി വരുകയാണ് എന്നും സലിൽ വയലാത്തല കുറ്റപ്പെടുത്തി .…
Read More