കുവൈറ്റ് തീപിടുത്തം : കര്‍ശന നടപടികള്‍

  കുവൈറ്റിലെ മംഗെഫിൽ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ മലയാളികൾ ഉൾപ്പെടെ 49 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സ്ഥാപന ഉടമയെയും ഉദ്യോഗസ്ഥരെയും കെട്ടിടത്തിന്റെ കാവൽക്കാരനെയും അറസ്റ്റ് ചെയ്യുവാൻ ഉത്തരവിട്ട് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ സബാഹ്. അന്വേഷണം പൂർത്തിയാകുന്നതുവരെ ഇവരെ കസ്റ്റഡിയിൽ വയ്ക്കാനാണ് നിർദേശം നിയമങ്ങൾ ലംഘിച്ച് കൊണ്ട് രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ കെട്ടിടങ്ങളിൽ നിന്നും 24 മണിക്കൂറിനകം താമസക്കാരെ ഒഴിപ്പിക്കുവാനും മന്ത്രി ഉത്തരവിട്ടു. അഹമ്മദി ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ എല്ലാ മുതിർന്ന ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്യുവാൻ കുവൈത്ത്‌ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എഞ്ചിനീയർ സൗദ് അൽ ദബ്ബൂസ് ഉത്തരവിട്ടിട്ടുണ്ട്.   കമ്പനി ഉടമകളുടെയും കെട്ടിട ഉടമകളുടെയും അത്യാഗ്രഹത്തിൻ്റെ ഫലമാണ് ഈ ദാരുണ സംഭവമെന്ന് അൽ-യൂസഫ് സ്ഥിരീകരിച്ചു, നിയമലംഘകർക്ക് മുന്നറിയിപ്പ് നൽകാതെ നാളെ മുതൽ നിയമലംഘനം നടത്തുന്ന വസ്തുവകകൾ നീക്കം ചെയ്യാൻ മുനിസിപ്പാലിറ്റിഉത്തരവിട്ടു…

Read More