കുവൈറ്റില്‍ മലയാളികള്‍ താമസിക്കുന്ന ഫ്ലാറ്റിനു തീപിടിച്ചു :4 മരണം : 43 പേര്‍ക്ക് പരിക്ക്

  konnivartha.com: കുവൈറ്റില്‍ മലയാളികള്‍ താമസിക്കുന്ന ഫ്ലാറ്റിനു തീപിടിച്ചു .കുവൈറ്റില്‍ മലയാളിയുടെ ഉടമസ്ഥതയില്‍ ഉള്ള കമ്പനിയുടെ ജീവനക്കാര്‍ താമസിച്ചിരുന്ന ഫ്ലാറ്റിനു ആണ് തീ പിടിച്ചത് .നാല് പേര്‍ മരിച്ചു  .നാല്പത്തി മൂന്നു  പേർക്ക് പരിക്കേറ്റിട്ടുണ്ട്.ആറു നില കെട്ടിടത്തില്‍ ആണ് തീപിടിത്തം ഉണ്ടായത് . അഗ്നിശമനസേനയും പോലീസും ചേർന്ന് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു . കുവൈറ്റ്‌ മങ്കെഫ് ബ്ലോക്ക് നാലില്‍ ഉള്ള എന്‍ ബി റ്റി സി കമ്പനിയുടെ ജീവനക്കാര്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ ആണ് തീ പിടിത്തം ഉണ്ടായത് . മലയാളികള്‍ താമസിച്ചിരുന്ന ഫ്ലാറ്റ് ആണ് . അദാന്‍ ആശുപത്രിയില്‍ പത്തു പേരെ എത്തിച്ചു . ജാബൈര്‍ , മുബാറക്ക്‌ ,ഫര്‍വാനിയ ആശുപത്രിയിലും ആളുകളെ എത്തിച്ചിട്ടുണ്ട് . പരിക്കേറ്റ 21 പേരെ അദാൻ ആശുപത്രിയിലും 11 പേരെ മുബാറക് അൽ കബീർ ആശുപത്രിയിലും 4 പേരെ ജാബിർ ആശുപത്രിയിലും…

Read More