konnivartha.com: കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമദ് ജാബിർ അൽ സബാഹ്(.86) അന്തരിച്ചു .അൽപ നേരം മുമ്പ് അമീരി ദീവാനി കാര്യലയമാണ് അമീറിന്റെ വിയോഗ വാർത്ത ഔദ്യോഗിക ടെലിവിഷൻ വഴി രാജ്യത്തെ അറിയിച്ചത് ദീർഘ കാലമായി അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്ന അമീറിനെ ആരോഗ്യ പ്രശ്നങ്ങൾ മൂർച്ചിച്ചതിനെ തുടർന്ന് നവംബർ 29 നു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു.സർക്കാർ, അർദ്ധ സർക്കാർ പൊതു മേഖല സ്ഥാപനങ്ങൾക്ക് 3 ദിവസത്തെ അവധി ആയിരിക്കും. കുവൈത്തിന്റെ പത്താമത്തെ ഭരണാധികാരി ആയിരുന്ന ഷെയ്ഖ് അഹമദ് അൽ ജാബിർ അൽ സബാഹിന്റെയും യാമാമയുടെയും മകനായി 1937 ജൂൺ 20നു കുവൈത്ത് സിറ്റിയിലെ ഷർഖ് ൽ ആണ് ഷെയ്ഖ് നവാഫ് അൽ അഹമദ് സബാഹിന്റെ ജനനം. 2006 ഫെബ്രുവരി 7 മുതൽ കുവൈത്ത് കിരീടാവകാശിയായിരുന്ന ഷെയ്ഖ് നവാഫ്…
Read More