കുന്നന്താനം സബ് സ്റ്റേഷനിലൂടെ തടസമില്ലാത്ത വൈദ്യുതി ലഭ്യമാക്കും: മന്ത്രി കൃഷ്ണന്‍കുട്ടി:കുന്നന്താനം 33 കെ വി സബ് സ്റ്റേഷന്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു konnivartha.com; വ്യവസായ സംരംഭങ്ങളുള്ള കുന്നന്താനത്ത് തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കുകയാണ് സബ് സ്റ്റേഷന്‍ നിര്‍മാണത്തിലൂടെ ലക്ഷ്യമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. കുന്നന്താനം 33 കെ വി സബ് സ്റ്റേഷന്‍ നിര്‍മാണോദ്ഘാടനം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കിന്‍ഫ്ര വ്യവസായ പാര്‍ക്കിന്റെ കൈവശമുള്ള 76 സെന്റ് ഭൂമി പാട്ടത്തിനാണ് സബ് സ്റ്റേഷന്‍ നിര്‍മാണത്തിന് കെഎസ്ഇബിക്ക് കൈമാറിയത്. കുന്നന്താനം വ്യവസായ പാര്‍ക്കിന് പുറമെ സമീപപ്രദേശത്തെ ഗുണഭോക്താക്കള്‍ക്കും തടസമില്ലാതെ വൈദ്യുതി ലഭിക്കും. വൈദ്യുതി പ്രസരണ വിതരണ ശൃംഖല കാര്യക്ഷമമാക്കി കൂടുതല്‍ സബ് സ്റ്റേഷനും ലൈനുകളും സ്ഥാപിക്കാനുള്ള പ്രവര്‍ത്തനമാണ് വകുപ്പിന്റേത്. ഒമ്പതു വര്‍ഷത്തിനിടെ 101 സബ് സ്റ്റേഷനുകള്‍ പൂര്‍ത്തിയാക്കി. 20,621 വിതരണ ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിച്ചു. ഏകദേശം 21000 കോടി…
Read More