കുട്ടികൾക്കായി സ്കൂൾ ചുമരുകളെ ചിത്രം കൊണ്ട് മനോഹരമാക്കി അധ്യാപകൻ

കോന്നി വാര്‍ത്ത ഡോട്ട് കോം : കൂടൽ ജി വി എച്ച് എസ് എസ് സ്കൂളിലേക്ലാസ്സ് മുറികളുടെ ചുമരുകളെ നിറമുള്ള ചിത്രങ്ങളാലലങ്കരിച്ച് സ്കൂളിന്റെ മുന്നൊരുക്കത്തിൽ ഏർപ്പെട്ടിരിക്കുകയാണ് വിനോദ് കുമാർ എന്ന അധ്യാപകൻ. . ഒന്നര വർഷത്തിനു ശേഷം സ്കൂളു തുറക്കുമ്പോൾ കുട്ടികൾക്ക് മാനസികോല്ലാസത്തിന് അവസരമൊരുക്കുകയാണ് ഈ അദ്ധ്യാപകന്‍ . കുട്ടികളുടെ അഭിരുചിയ്ക്കിണങ്ങുന്ന പ്രകൃതി ദൃശ്യങ്ങളും, കാർട്ടൂൺ കഥാപാത്രങ്ങളും, ബഷീർ, മഹാത്മാ ഗാന്ധി തുടങ്ങിയ മഹാമാരുടെ ചിത്രങ്ങളും ചുമരുകളെ അലങ്കരിക്കുന്നുണ്ട്. ചിത്രരചന ശാസ്ത്രീയമായി അഭ്യസിച്ചിട്ടുള്ള വിനോദ് കുമാർ രണ്ടു തവണ ക്ലേ മോഡലിംഗിൽ യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.പത്തനംതിട്ട ജില്ലയിലെ വിവിധ സ്കൂളുകളുടെ ക്ലാസ്സ് മുറികളെ ചിത്രരചന കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ലോക് ഡൗൺ കാലത്ത് കോവിഡ് കാല സീരീസ് പെയിന്റിംഗ് വരച്ചു.കഥയും കവിതയും എഴുതുന്നതിൽ സമയം കണ്ടെത്തുന്ന കോന്നി കുമ്മണ്ണൂർ  വാഴപ്പള്ളിൽവീട്ടില്‍ അദ്ധ്യാപകനായ  വിനോദ്…

Read More