കലയുടെ വിസ്മയമൊരുക്കി അരങ്ങ് 2023 കുടുംബശ്രീ ജില്ലാതല കലോത്സവം;ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് റാന്നി അങ്ങാടി സിഡിഎസിന് konnivartha.com : പത്തനംതിട്ട കുടുംബശ്രീയുടെ ജില്ലാതല കലോത്സവം അരങ്ങ് 2023 ഒരുമയുടെ പലമയില്‍ റാന്നി അങ്ങാടി സിഡിഎസ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. നാടോടി നൃത്തം, സംഘ നൃത്തം, തിരുവാതിര, നാടകം, ഫാന്‍സിഡ്രസ്, അലാമിക്കളി, തുടങ്ങിയ 36 ഇനം സ്റ്റേജ് പരിപാടികളിലും 19 ല്‍ പരം സ്റ്റേജ് ഇതര പരിപാടികളിലും 300 ഓളം കാലാകാരികള്‍ മാറ്റുരച്ചു. ജില്ലയിലെ 58 സിഡിഎസുകളില്‍ നിന്നും അരങ്ങിലേക്കെത്തിയ കലാപ്രകടനങ്ങള്‍ ഒന്നിനൊന്നു മികച്ചതായിരുന്നു. കുടുംബശ്രീ മിഷന്റെ നൂതന ആശയമായ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുടെ പങ്കാളിത്തം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. കുടുംബശ്രീ പ്രസ്ഥാനത്തിന്റെ ഭാഗമായി യുവതലമുറയിലെ സ്ത്രീകള്‍ കൂടി എത്തിയപ്പോള്‍ അരങ്ങ് ഒരു ആഘോഷമായി. അരങ്ങിന്റെ സംസ്ഥാന തല മത്സരങ്ങള്‍ ജൂണ്‍ രണ്ട്, മൂന്ന്, നാല് തീയതികളില്‍ തൃശൂരില്‍ നടക്കും. പത്തനംതിട്ട…
Read More