കാലാവസ്ഥാ വ്യതിയാനം മൂലമുള്ള വെല്ലുവിളികളെ നേരിട്ട്, കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത നേടുക എന്നതാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മെഴുവേലി ഗ്രാമപഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ കര്‍ഷക ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യത്തിനും വിഷരഹിതമായ ഭക്ഷണം ലഭിക്കുന്നതിനും സാമ്പത്തിക ശാക്തീകരണത്തിനും സ്വയം പര്യാപ്തത ഏറെ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. ഈ കാര്‍ഷിക വര്‍ഷത്തില്‍ സംസ്ഥാനത്തെ കാര്‍ഷിക മേഖലയില്‍ ഏറെ പ്രാധാന്യം ചെലുത്തിയ ഒന്നാണ് കാപ്കോ കമ്പനി. കര്‍ഷകര്‍ക്ക് പ്രയോജനപ്രദമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം നല്‍കുന്നതിനാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള കമ്പനികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. സൂക്ഷ്മതല ആസൂത്രണത്തിലൂടെ വ്യക്തി ജീവിതത്തിന്റെയും കുടുംബ ജീവിതത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും ഗുണ നിലവാരം വര്‍ധിപ്പിക്കുന്നതിന് വേണ്ടി, മെഴുവേലി ഗ്രാമപ്പഞ്ചായത്ത് മികച്ച, മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വക്കുന്നുണ്ട്. കഴിഞ്ഞ കാര്‍ഷിക വര്‍ഷത്തില്‍…
Read More