കാര്യമായ വികസനപദ്ധതികളൊന്നും കുമ്മണ്ണൂരിനെ അനുഗ്രഹിച്ചിട്ടില്ല റഷീദ് മുളന്തറ കോന്നി വാര്‍ത്ത : കോന്നി താലൂക്കിലെ അരുവാപ്പുലം ഗ്രാമപഞ്ചായത്തിൽ പ്രകൃതിയാൽ അനുഗൃഹീതമായ ഹരിത മനോഹരമായ കോന്നിയുടെ കിഴക്കൻ മലയോര ഗ്രാമമാണ് കുമ്മണ്ണൂർ. കോന്നിയിൽ നിന്നും ഏകദേശം 5.5 കിലോമീറ്റർ ദൂരത്തിലാണ് ഈ പ്രദേശം.. കോന്നി ഗവ:മെഡിക്കൽ കോളേജ് റോഡിൽ ആനകുത്തിയിൽ വെച്ചു കുമ്മണ്ണൂർ റോഡ് വഴി പിരിയുന്നു. ഗ്രാമവികസനത്തിനായി ചങ്ക് പറിച്ചു കൊടുക്കാൻ തയ്യാറുള്ള ഒരു ജനതയെങ്കിലും കാര്യമായ വികസനപദ്ധതികളൊന്നും കുമ്മണ്ണൂരിനെ അനുഗ്രഹിച്ചിട്ടില്ല. വനാതിർത്തി പങ്കിടുന്ന കുമ്മണ്ണൂർ മേഖലയിലെ പ്രധാന ആകർഷണമാണ് വനത്തെയും ഗ്രാമത്തെയും വേർതിരിക്കുന്ന ദൃശ്യ ഭംഗിയും പ്രകൃതി രമണീയവുമായ കുമ്മണ്ണൂർ തോട് കുമ്മണ്ണൂർ ഫോറെസ്റ്റ് സ്റ്റേഷനിൽ നിന്നും ഏകദേശം ഏഴു കിലോമീറ്ററോളം ദൂരത്തിൽ ഉൾവന പ്രദേശമായ ഞള്ളൂർ കാക്കര ഫോറസ്റ്റ് റിസർവ്വില്‍ നിന്നും മരമഞ്ചാങ്കുഴി കിളിക്കുളം ഭാഗത്തു നിന്നും ചെറിയ തോടുകൾ സംഗമിച്ചു കുമ്മണ്ണൂർ വലിയതോട്…
Read More