കേരള ഫോക് ലോര്‍ അക്കാദമിയുടെ മൂന്നു ദിവസം നീളുന്ന പടയണി പഠന കളരിക്കു തുടക്കമായി. ആറന്മുള കിടങ്ങന്നൂര്‍ പള്ളിമുക്കം ദേവീക്ഷേത്രത്തിലെ പടയണി കളരിയിലാണ് ക്യാമ്പ്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് ഉദ്ഘാടനം നിര്‍വഹിച്ചു. കേരള ഫോക് ലോര്‍ അക്കാദമി ചെയര്മാന് ഒ.എസ്. ഉണ്ണിക്കൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യകാര്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ആര്. അജയകുമാര്‍ അധ്യക്ഷനായിരുന്നു. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി, ഫോക് ലോര്‍ അക്കാദമി സെക്രട്ടറി എ.വി. അജയകുമാര്‍, അക്കാദമി അംഗം അഡ്വ. സുരേഷ് സോമ, അക്കാദമി സ്റ്റേറ്റ് പ്രോഗ്രാം ഓഫിസര്‍ പി.വി. ലവ് ലിന്, സന്തോഷ് എസ്. പുളിയേലില്‍, അനില്‍ ജി നായര്‍, ജൂലി ദിലീപ്, എ.എസ്. മത്തായി, കെ.എസ്. രാജന്, പി.ആര്. രാധാകൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു. പഠന കളരി രാവിലെ എഴ് മണിക്ക് ആരംഭിക്കും.…
Read More