77-ാമത് കാൻ ചലച്ചിത്രോത്സവത്തിൽ ഇന്ത്യ അസാമാന്യ പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ട് സംവിധായകരും ഒരു നടിയും ഒരു ഛായാഗ്രാഹകനും ലോകത്തിലെ പ്രമുഖ ചലച്ചിത്രമേളയിൽ പുരസ്കാരങ്ങൾ നേടി. രണ്ട് നഴ്സുമാരുടെ ജീവിതത്തെ കേന്ദ്രീകരിച്ച് പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ഇന്ത്യൻ സിനിമ 30 വർഷത്തിന് ശേഷം ആദ്യമായി മേളയിലെ പരമോന്നത പുരസ്കാരമായ പാം ഡി ഓറിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. കപാഡിയയുടെ ചിത്രം ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനത്തെത്തി ‘ഗ്രാൻഡ് പ്രീ’ പുരസ്കാരം കരസ്ഥമാക്കി. ഈ വിജയത്തോടെ, എഫ്ടിഐഐ പൂർവ്വ വിദ്യാർത്ഥി കൂടിയായ പായൽ കപാഡിയ ഈ അഭിമാനകരമായ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ഓഡിയോ-വിഷ്വൽ ഉടമ്പടി പ്രകാരം പായലിൻ്റെ ചിത്രത്തിന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഔദ്യോഗിക ‘ഇന്തോ-ഫ്രഞ്ച് കോ പ്രൊഡക്ഷൻ’ പദവി നൽകി. മന്ത്രാലയം…
Read More