കാനഡയിലെ തലസ്ഥാന നഗരത്തിൽ പൂർണ്ണമായും മലയാളികൾ പ്രതിനിധീകരിക്കുന്ന ക്രിക്കറ്റ് ടീം രജിസ്റ്റർ ചെയ്തു

ഒട്ടാവ : ഒട്ടാവയിൽ ആദ്യമായി, പൂർണ്ണമായും മലയാളികൾ  പ്രതിനിധീകരിക്കുന്ന ക്രിക്കറ്റ് ടീമിന് ഒട്ടാവ വാലി ക്രിക്കറ്റ് കൗൺസിലിന്റെ (ഒവിസിസി) അസോസിയേറ്റ് അംഗമായി അംഗീകാരം ലഭിച്ചിട്ടുണ്ട്. ടീമിന് ഒട്ടാവ ടസ്കേഴ്സ് എന്നാണ് പേര്. കാനഡ നോട്ട്-ഫോർ-പ്രോഫിറ്റ് കോർപ്പറേഷൻസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ലാഭേച്ഛയില്ലാത്ത സ്ഥാപനമായ ഒട്ടാവ ടസ്കേഴ്സ് സ്പോർട്സ് ക്ലബ് ഇൻക് എന്ന സ്ഥാപനത്തിന് കീഴിലാണ് ടീം. ടീം സ്പോർട്സ്, ഫിസിക്കൽ ഫിറ്റ്നസ് പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ആളുകളെ പ്രോത്സാഹിപ്പിക്കാനുള്ള ഒരു സംരംഭമായി 2018 ൽ ഒട്ടാവയിൽ ക്ലബ് ആരംഭിച്ചു. ഒട്ടാവയിലെ ജനങ്ങൾക്കിടയിൽ ക്രിക്കറ്റും മറ്റ് തിരഞ്ഞെടുത്ത കായിക ഇനങ്ങളും പ്രോത്സാഹിപ്പിക്കുക, കായിക സുരക്ഷയും ശാരീരിക പ്രവർത്തന അവബോധവും വ്യാപിപ്പിക്കുക, ഓരോ കായിക വിനോദവും ആഘോഷിക്കാൻ നഗരത്തിലെ സാംസ്കാരികമായി വൈവിധ്യമാർന്ന കമ്മ്യൂണിറ്റികളെ ഒരുമിച്ച് കൊണ്ടുവരിക എന്നിവയാണ് ക്ലബ്ബിന്റെ  ദൗത്യം. പ്രസിഡന്റായ പ്രതാപ് , ട്രഷററായ രാകേഷ് , ഓപ്പറേഷൻസ്…

Read More