കാട്ടുപന്നിയെ പ്രതിരോധിക്കാന്‍ വേലിനിര്‍മ്മാണം

കാട്ടുപന്നിയെ പ്രതിരോധിക്കാന്‍ വേലിനിര്‍മ്മാണം:ജില്ലാ പഞ്ചായത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു കാട്ടുപന്നികളുടെ കടന്നാക്രമണത്തില്‍ നിന്നും കൃഷി വിളകളെ സംരക്ഷിക്കാന്‍ പ്രതിരോധവേലി നിര്‍മിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ജില്ലാതല ഉദ്ഘാടനം ഏനാദിമംഗലം പഞ്ചായത്തിലെ പൂതങ്കരയില്‍ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു. വന്യമൃഗങ്ങള്‍ കൃഷിയിടങ്ങളില്‍ കടന്നുകയറി നാശനഷ്ടങ്ങള്‍ വരുത്തുന്നതിന് പരിഹാരം കാണാന്‍ സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടെന്ന് കൃഷി വകുപ്പ് മന്ത്രി പറഞ്ഞു.   ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഈ പദ്ധതിയില്‍ ജില്ലയിലെ 25 ഗ്രാമ പഞ്ചായത്തുകളും അഞ്ചു ബ്ലോക്ക് പഞ്ചായത്തുകളും പങ്കുചേരാന്‍ തയാറായി പദ്ധതി അംഗീകരിച്ചിട്ടുണ്ട്. കാട്ടുപന്നികളെ തടഞ്ഞു നിര്‍ത്താന്‍ ശേഷിയുള്ള പ്രത്യേക തരം കമ്പിവേലി ഉപയോഗിച്ചാണ് കൃഷി ഇടങ്ങള്‍ക്ക് ചുറ്റും പ്രതിരോധവേലി നിര്‍മിക്കുന്നത്. വേലി നിര്‍മാണത്തിനുവേണ്ടി വരുന്ന ചെലവിന്റെ 50 ശതമാനം തുക ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകള്‍ ചേര്‍ന്ന് കര്‍ഷകന്…

Read More