കാട്ടാന – കടുവ കണക്കെടുപ്പ് ആരംഭിക്കുന്നു

സംസ്ഥാനത്തെ കാട്ടാനകളുടെ എണ്ണം കണക്കാക്കാനുള്ള ഫീൽഡ്തല പരിശോധന 2023 മേയ് 17 മുതൽ 19 വരെ നടത്താനും വയനാട് പ്രദേശങ്ങളിലെ കടുവകളുടെ കണക്കെടുപ്പ് ഏപ്രിൽ ആദ്യവാരം നടത്താനും തീരുമാനിച്ചതായി വനം വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. വനം വകുപ്പ് മേധാവി ബെന്നിച്ചൻ തോമസിന്റെ അധ്യക്ഷതയിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഗംഗാസിംഗിന്റെയും മുതിർന്ന ഉദ്യോഗസ്ഥരുടെയും യോഗം ചേർന്ന ശേഷമാണ് തുടർ നടപടികൾ ആസൂത്രണം ചെയ്തത്. കാട്ടാനകളുടെയും കടുവകളുടെയും കണക്കെടുപ്പ് നടത്തുമെന്ന് നടപ്പ് നിയമസഭാ സമ്മേളനത്തിൽ വനം മന്ത്രി അറിയിച്ചിരുന്നു. ഇതിനെ തുടർന്നുള്ള തുടർനടപടികളാണ് ആരംഭിച്ചിട്ടുള്ളത്.  ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ മേൽനോട്ടത്തിലാണ് പരിശോധന നടക്കുക. അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ (ഭരണം) സംസ്ഥാന തലത്തിൽ നോഡൽ ഓഫീസറാകും. പെരിയാർ, പറമ്പിക്കുളം കടുവാ സങ്കേതങ്ങളിലെ ഫീൽഡ് ഡയറക്ടർമാരും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. മൂന്ന് ദിവസത്തെ ഫീൽഡ് പരിശോധനയിൽ ഓരോ സാമ്പിൾ ബ്ലോക്കിനുള്ളിലെയും…

Read More