മണ്ണിൽ നിന്നും ജനിച്ച മനുഷ്യൻ മണ്ണ് തന്നെ ആണെന്നും,ഭൂമിയിലെ ഓരോ തരിയും,കാൽ ചുവടും മാത്രമാണ് യഥാർത്ഥ വീട് എന്ന അർത്ഥ ഗര്ഭമായ സത്യം ലോകത്തോട് ഉറക്കെ ഉറക്കെ വിളിച്ചു പറഞ്ഞു ആ സത്യം കടന്നു പോയി.ജീവിക്കാൻ വേണ്ടി കവിതകൾക്ക് ജന്മം നൽകുകയും,സ്വന്തം ജീവിതം തന്നെ കവിത ആക്കുകയും ചെയ്ത ഒരു പച്ചയായ മനുഷ്യൻ ആയിരുന്നു ശ്രീ ആയ്യപ്പൻ.മലയാള സാഹിത്യത്തിന് നഷ്ടങ്ങളുടെ പട്ടികയിലേക്ക് പേര് നൽകി അദ്ദേഹം കടന്നു പോയിട്ട് ഏഴ് വർഷം. അയ്യപ്പൻ എന്ന കവിക്ക് മലയാളികൾ നൽകിയ പേരുകൾ നിരവധി ആണ്,നിഷേധി,താന്തോന്നി,വകവയ്‌പില്ലാത്തവൻ ..അങ്ങിനെ പലതും.പക്ഷെ കൂട്ടം തെറ്റി നടന്നു കാടും കൂടും ഇളക്കിയ സത്യങ്ങൾ,മലയാളികൾ മറയ്ന്നതും,മറന്നു കൊണ്ടിരിക്കുന്നതുമായ സത്യങ്ങൾ ആയിരുന്നു അദ്ദേഹത്തിന് നമ്മോടു പറയുവാൻ ഉണ്ടായിരുന്നത്.ഒരു പക്ഷെ ലോകം മുഴുവൻ,സാഹിത്യലോകത്തെ ചിലർ അദ്ദേഹത്തെ തള്ളി പറഞ്ഞു എങ്കിലും ആ ശരികൾ ഇന്നും സ്ഥായിയായി ജീവിക്കുന്നു.…
Read More