കല്ലേലി വെള്ളച്ചാട്ടത്തില്‍ രണ്ടു പേര് തെന്നി വീണു : കൂടെ ഉള്ളവര്‍ രക്ഷിച്ചു

  konnivartha.com: കോന്നി കല്ലേലി ചെളിക്കുഴിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ ഒഴുകുന്ന വെള്ളചാട്ടം കാണാനും അതില്‍ കുളിയ്ക്കാനും എത്തിയ കൊല്ലം പുനലൂര്‍ നിവാസികളായ കുടുംബത്തിലെ രണ്ടു പേര് വഴുവഴുത്ത പാറയില്‍ നിന്നും തെന്നി വെള്ളം വീണു .കൂടെ ഉണ്ടായിരുന്ന ആളുകള്‍ പെട്ടെന്ന് പിടിച്ചു കയറ്റിയതിനാല്‍ വലിയ ദുരന്തം ഒഴിവായി . ഈ വെള്ള ചാട്ടം സന്ദര്‍ശിക്കാന്‍ അനവധി ആളുകള്‍ ആണ് ദിനവും എത്തുന്നത്‌ എങ്കിലും എത്തുന്ന ആളുകള്‍ സ്വയം സുരക്ഷ ഒരുക്കി മാത്രമേ ഈ പാറയിലും വെള്ളത്തിലും ഇറങ്ങാവൂ . പാറയില്‍ വെള്ളം വീണു വഴുക്കല്‍ ഉണ്ട് .കൂടാതെ കാട്ടു അട്ടയുടെ വിഹാര കേന്ദ്രം ആണ് .അട്ട കടിച്ചാല്‍ പറിച്ചു കളഞ്ഞാല്‍ അതിന്‍റെ കൊമ്പ് മാംസത്തില്‍ ഉണ്ട് .പിന്നീട് വലിയ ശാരീരിക ദോഷം വരുത്തും . വെള്ളത്തില്‍ നിറയെ പരാദ ജീവികള്‍ ഉണ്ട് .ഇവയും കടിയ്ക്കും .…

Read More