പത്തനംതിട്ട :പൂർവ്വികർ പകർന്നു നൽകിയ ആദി ദ്രാവിഡ നാഗ ഗോത്ര ആചാര അനുഷ്ടാനങ്ങൾ വരും തലമുറകൾക്ക് തിരുമുൽ കാഴ്ചയായി ഒരുക്കി വെച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )പത്താമുദയ മഹോത്സവം കല്ലേലി ആദിത്യ പൊങ്കാല 1001 കരിക്ക് പടേനി കല്ലേലി സാംസ്കാരിക സദസ്സ് കല്ലേലി വിളക്ക് 41 തൃപ്പടി പൂജ പുഷ്പാഭിഷേകം ദ്രാവിഡ കലകൾ കലാരൂപങ്ങൾ എന്നിവ ഏപ്രിൽ 24 ന് നടക്കും. ഒൻപതാം മഹോത്സവ ദിനമായ ഏപ്രിൽ 23 ഞായറാഴ്ച പതിവ് പൂജകൾക്ക് പുറമെ രാവിലെ 7 മണിയ്ക്ക് മലയ്ക്ക് കരിക്ക് പടേനി തുടർന്ന് ഒൻപതാം മഹോത്സവം കോവൂർ കുഞ്ഞുമോൻ എം എൽ എ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്യും. 8.30 ന് ഉപ സ്വരൂപ പൂജകൾ മീനൂട്ട് വാനര ഊട്ട് പ്രഭാത പൂജ,9 മുതൽ സമൂഹ സദ്യ 10 മണിയ്ക്ക്…
Read More