കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ആയില്യം പൂജ നടന്നു

  കോന്നി  കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ആയില്യത്തിരുനാളിനോട് അനുബന്ധിച്ച് സര്‍പ്പക്കാവില്‍ നാഗരാജനും നാഗ യക്ഷിയമ്മയ്ക്കും അഷ്ട നാഗങ്ങൾക്കും പൂജയും ഊട്ടും നടന്നു . നൂറും പാലും, മഞ്ഞള്‍നീരാട്ട് ,കരിക്ക് അഭിഷേകം എന്നിവയ്ക്ക് വിനീത് ഊരാളി കാര്‍മികത്വം വഹിച്ചു.

Read More

കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ആയില്യം പൂജ നടന്നു

  konnivartha.com/കോന്നി : ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ (മൂലസ്ഥാനം )മിഥുന മാസത്തിലെ ആയില്യം പൂജ നടന്നു . നാഗ രാജാവിനും നാഗ യക്ഷി അമ്മയ്ക്കും അഷ്ട നാഗങ്ങൾക്കും ഉറുമ്പില്‍ തൊട്ട് എണ്ണായിരം ഉരഗവര്‍ഗത്തിനും നൂറും പാലും മഞ്ഞള്‍ നീരാട്ടും കരിക്ക് അഭിഷേകവും നാഗ പാട്ടും അര്‍പ്പിച്ചു .കാവ് ഊരാളി വിനീത് പൂജകള്‍ക്ക് ആരതി ഉഴിഞ്ഞു.

Read More

കോന്നി കല്ലേലി കാവിൽ മണ്ഡല മകര വിളക്ക് മഹോത്സവം :2024 നവംബർ 16 മുതൽ 2025 ജനുവരി 14 വരെ

  പത്തനംതിട്ട (കോന്നി ): ചരിത്ര പ്രസിദ്ധവും പുരാതനവും   999 മലകൾക്ക് മൂല സ്ഥാനവുമായ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ മണ്ഡല മകര വിളക്ക് മഹോത്സവം 1200 വൃശ്ചികം 1 മുതൽ മകരം 1 വരെ( 2024 നവംബർ 16 മുതൽ 2025 ജനുവരി 14 വരെ ) ആദി ദ്രാവിഡ നാഗ ഗോത്ര കാവ്‌ ആചാര അനുഷ്ടാനത്തോടെ നടക്കും.എല്ലാ ദിവസവും  വിശേഷാൽ 41 തൃപ്പടി പൂജയും, നടവിളക്ക്, മന വിളക്ക്, പടി വിളക്ക്, കളരി വിളക്ക് എന്നിവ തെളിയിക്കും. ചിറപ്പ് മഹോത്സവത്തിന്റെ ഭാഗമായി പ്രത്യേക നിത്യ അന്നദാനം, ആനയൂട്ട്, മീനൂട്ട്, വാനര ഊട്ട്,പൊങ്കാല, മലയ്ക്ക് പടേനി, നാണയപ്പറ, മഞ്ഞൾപ്പറ, നെൽപ്പറ, അൻപൊലി, പുഷ്പാലങ്കാരം എന്നിവ സമർപ്പിക്കും. വൃശ്ചികം ഒന്നാം തീയതി രാവിലെ  5 മണിയ്ക്ക് മല ഉണർത്തൽ, കാവ്‌ ഉണർത്തൽ,കാവ്‌ ആചാരത്തോടെ താംബൂല സമർപ്പണം…

Read More

കല്ലേലി ഊരാളി അപ്പൂപ്പന്റെ പത്താമുദയ മഹോത്സവത്തിന് കല്ലേലി കാവിൽ നാളെ ഭദ്ര ദീപം തെളിയും

കല്ലേലി ഊരാളി അപ്പൂപ്പന്റെ പത്താമുദയ മഹോത്സവത്തിന് കല്ലേലി കാവിൽ നാളെ ഭദ്ര ദീപം തെളിയും konnivartha.com  :കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്താമുദയ മഹോത്സവം ഏപ്രിൽ 14 മുതൽ 23 വരെ ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാര അനുഷ്ടാനത്തോടെ നടക്കും. ഏപ്രിൽ 14 ന് രാവിലെ 4 മണിയ്ക്ക് കാവ് ഉണർത്തൽ, മല ഉണർത്തൽ താംബൂല സമർപ്പണംതൃപ്പടി പൂജ തിരുമുന്നിൽ പറയിടീൽ രാവിലെ 7 ന് പത്താമുദയ മഹോത്സവത്തിന് ആരംഭംകുറിച്ച് കൊണ്ടുള്ള മലയ്ക്ക് കരിക്ക് പടേനി മലക്കൊടി എഴുന്നള്ളത്ത് തുടർന്ന് പത്തു ദിന മഹോത്സവത്തിന് കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാർ ഭദ്ര ദീപം തെളിയിക്കും.   രാവിലെ 8.30 വാനര ഊട്ട് മീനൂട്ട് പ്രഭാത നമസ്കാരം 9 ന് സമൂഹ സദ്യ,10 ന് കൗള ഗണപതി…

Read More

കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ മണ്ഡല -മകരവിളക്ക് മഹോത്സവം 2021 ജനുവരി 14 വരെ കാവ് ആചാര അനുഷ്ഠാനത്തോടെ നടക്കും

കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ മണ്ഡല -മകരവിളക്ക് മഹോത്സവം 2021 ജനുവരി 14 വരെ കാവ് ആചാര അനുഷ്ഠാനത്തോടെ നടക്കും കോന്നി : കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ മണ്ഡല -മകരവിളക്ക് മഹോത്സവം 2021 ജനുവരി 14 വരെ കാവ് ആചാര അനുഷ്ഠാനത്തോടെ നടക്കും . എല്ലാ ദിവസവും രാവിലെ 5.30 നു പ്രകൃതി സംരക്ഷണ പൂജ ,ഭൂമി പൂജ ,വൃക്ഷ സംരക്ഷണ പൂജ ,ജല സംരക്ഷണ പൂജ ,വാനരഊട്ട് ,മീനൂട്ട് തുടര്‍ന്ന് 8.30 നു പ്രഭാത നമസ്കാരം , വൈകിട്ട് 6.30 മുതല്‍ മണ്ഡല -മകരവിളക്ക് മഹോത്സത്തോട് അനുബന്ധിച്ചുള്ള 41 തൃപ്പടി പൂജയും ദീപ നമസ്കാരവും നടക്കുമെന്ന് കാവ് പ്രസിഡന്‍റ് അഡ്വ സി വി ശാന്ത കുമാര്‍ അറിയിച്ചു .

Read More

കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് പ്രതിഭാ പുരസ്ക്കാരം കൊല്ലം വെട്ടിക്കവല രവീന്ദ്രന്‍ ആശാന് സമര്‍പ്പിച്ചു

  പത്തനംതിട്ട (കോന്നി ) : ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ വിശ്വാസങ്ങളെ കാത്ത് സംരക്ഷിക്കുന്ന ഏക കാവായ കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ ഉണര്‍ത്ത് പാട്ടും ഉറക്കുപാട്ടുമായ കുംഭ പാട്ടിന്‍റെ കുലപതിയും ഊരാളി പ്രമുഖനുമായിരുന്ന മണ്‍മറഞ്ഞ കൊക്കാത്തോട് ഗോപാലന്‍ ഊരാളിയുടെ നാമത്തില്‍ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പ്രതിഭാ പുരസ്കാരത്തിന് കൊല്ലം വെട്ടിക്കവല രവീന്ദ്രന്‍ ആശാന്‍ അര്‍ഹനായി . കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ തനത് ദ്രാവിഡ കലയായ കുംഭപാട്ട് , തലയാട്ടം കളി , ഭാരതക്കളി , പാട്ടും കളിയും ഇന്നും കൊട്ടി പാടി പുതു തലമുറയ്ക്ക് പകര്‍ന്നു നല്‍കുന്ന ആചാര്യനാണ് കൊല്ലം വെട്ടിക്കവല രവീന്ദ്രന്‍ ആശാന്‍ . കൊല്ലം വെട്ടിക്കവല ആസ്ഥാനമായി ” ഭാരതക്കളി സമിതി”യുടെ ആശാനാണ് വെട്ടിക്കവല രതീഷ് ഭവനില്‍ രവീന്ദ്രന്‍. കഴിഞ്ഞ 30…

Read More

കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ പത്താമുദയം കൊണ്ടാടി

കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ പത്താമുദയം കൊണ്ടാടി കോന്നി : കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ (മൂലസ്ഥാനം ) പത്താമുദയ മഹോത്സവവും വലിയ കരിക്ക് പടേനിയും കല്ലേലി ആദിത്യ പൊങ്കാലയും പുഷ്പാഭിഷേകവും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് കാവ് ആചാര അനുഷ്ഠാനത്തോടെ ദ്രാവിഡ കലകളുടെ അകമ്പടിയോടെ നടന്നു .കാവ് മുഖ്യ ഊരാളി ഭാസ്കരന്‍ സത് കര്‍മ്മങ്ങള്‍ക്കും പൂജകള്‍ക്കും ദീപം പകര്‍ന്നു . മല ഉണര്‍ത്തല്‍ ,കാവ് ഉണര്‍ത്തല്‍ , താംബൂല സമര്‍പ്പണം , തിരുമുന്നില്‍ നാണയപ്പറ മഞ്ഞള്‍പ്പറ അന്‍പൊലി സമര്‍പ്പണം പത്താമുദയ വലിയ കരിക്ക് പടേനി , വാനര ഊട്ട് ,മീനൂട്ട് പ്രഭാത പൂജ കല്ലേലി അമ്മൂമ്മ കല്ലേലി അപ്പൂപ്പന്‍ പൂജ , പുഷ്പാഭിഷേകം പ്രസിദ്ധമായ കല്ലേലി ആദിത്യ പൊങ്കാല, ആനയൂട്ട് , പൊങ്കാല നിവേദ്യ സമര്‍പ്പണം സമൂഹ സദ്യ , സാംസ്കാരിക സദസ്സ് , ഊട്ട്…

Read More