konnivartha.com: കോന്നി കല്ലേലി അച്ചന്‍കോവില്‍ വന പാതയിലെ കല്ലേലി ഉളിയനാട് ചപ്പാത്ത് പാലം തകര്‍ന്നു . കല്ലേലി അച്ചന്‍കോവില്‍ റോഡിലൂടെ ഉള്ള ഗതാഗതം പൂര്‍ണ്ണമായും മുടങ്ങി . നാല് വര്‍ഷം മുന്‍പ് ഉണ്ടായ മലവെള്ള പാച്ചിലില്‍ ചപ്പാത്ത് പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നിരുന്നു . കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയില്‍ ചപ്പാത്ത് പാലത്തിന്റെ ബാക്കി ഭാഗവും തകര്‍ന്നതോടെ ഇത് വഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും മുടങ്ങി . പ്ലാപ്പള്ളി -കോന്നി കല്ലേലി അച്ചന്‍കോവില്‍ റോഡിന്റെ നവീകരണത്തിനു വേണ്ടി പദ്ധതി തയാര്‍ ചെയ്തു എങ്കിലും കല്ലേലി അച്ചന്‍കോവില്‍ വന പാതയുടെ നവീകരണത്തിന് വേണ്ടി വനം വകുപ്പ് അനുമതി നല്‍കിയില്ല . ഇതോടെ പല ചപ്പാത്ത് പാലങ്ങളുടെയും നവീകരണം മുടങ്ങി . കല്ലേലി മൂഴി മുതല്‍ ചെമ്പനരുവി ഭാഗം വരെ പല ഭാഗത്തെയും റോഡു പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ന്നു…
Read More