konnivartha.com: കോന്നി കല്ലേലി എസ്റ്റേറ്റ് പുതുക്കാട് ഭാഗത്ത് ടാപ്പിംഗ് തൊഴിലാളികളെ കാട്ടാന ഓടിച്ചു നിരവധി പേർക്ക് വീണു പരുക്ക് പറ്റി . എസ്റ്റേറ്റ് തൊഴിലാളികൾ,വനം വകുപ്പ് ഓഫീസിൽ എത്തി പ്രതിഷേധിച്ചു . കാട്ടാനയുടെ വരവിൽ തല നാരിഴയ്ക്കാണ് തൊഴിലാളികൾ രക്ഷപ്പെട്ടത്.ചിതറി ഓടിയ തൊഴിലാളികളിൽ നാല് പേർക്ക് വീണു പരുക്കേറ്റത്.ശരീരത്തിൽ ചതവ് എറ്റിട്ടുണ്ട്. തൊഴിലാളികളായ ജെസി,മോൻസി, സന്തോഷ്, ബിനോയ് എന്നിവർക്കാണ് പരുക്ക്.ഓട്ടത്തിനിടയിൽ മരത്തിൽ ഇടിച്ചു ജെസ്സിക്ക് കൈയ്ക്കും ക്ഷതം ഉണ്ടായിട്ടുണ്ട്.ഇവർ കോന്നി താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. അതെ സമയം കല്ലേലി എസ്റ്റേറ്റിൽ ഉള്ളവർക്ക് നിരവധി തവണ വന്യ മൃഗ ശല്യവും,അക്രമവും ഉണ്ടായിട്ട് വനം വകുപ്പ് വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണം ഉയർന്നു. വനമേഖലയെയും എസ്റ്റേറ്റിനെയും വേർതിരിക്കുന്ന ഭാഗങ്ങളിൽ സോളാർ വേലിയും, ട്രഞ്ച് ഉൾപ്പെടെ ഉള്ളവയും സ്ഥാപിച്ചിട്ടില്ല. നിരവധി തവണ എസ്റ്റേറ്റ് മാനേജരുമായി ഈ പ്രശ്നം ചർച്ച ചെയ്തുവെന്നും,…
Read More