Konnivartha. Com :മഴ മാറി മാനം തെളിഞ്ഞു വരുന്നത്തോടെ കോന്നി കല്ലേലി ദേശം കോട മഞ്ഞിൽ കുളിച്ചു. സാധാരണ ഗതിയിൽ മകര മാസത്തിലാണ് പൊതുവെ മഞ്ഞു കൂടുന്നത് എങ്കിലും ചിങ്ങ മാസത്തിൽ തന്നെ ഇവിടെ നല്ല രീതിയിൽ മഞ്ഞു മൂടി. രാവിലത്തെ മഞ്ഞു മാറണം എങ്കിൽ നല്ലത് പോലെ സൂര്യ പ്രകാശം പരക്കണം. വൈകിട്ട് അഞ്ചര മുതലേ മഞ്ഞു മൂടാൻ തുടങ്ങും. ആന ശല്യം കല്ലേലി അച്ചൻ കോവിൽ റോഡിൽ ഉള്ളതിനാൽ മഞ്ഞു മൂടി കിടക്കുന്നതിനാൽ കാഴ്ച മറയ്ക്കും. കല്ലേലി അച്ചൻ കോവിൽ വന പാത വഴിയുള്ള യാത്രയ്ക്ക് വനം വകുപ്പ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ ഉള്ള മഞ്ഞു മൂടിയ കാഴ്ചകൾ കാണുവാൻ പുറമെ നിന്നും ധാരാളം ആളുകൾ കല്ലേലി പാലത്തിൽ എത്തുന്നുണ്ട്. ഇവിടെ നിന്നാൽ അച്ചൻ കോവിൽ നദിയുടെ ഭാഗങ്ങളും വനവും ഇളം…
Read Moreടാഗ്: കല്ലേലി
കോന്നി -അച്ചൻ കോവിൽ റോഡിൽ കാട്ടാന ഒരാളെ ചവിട്ടി കൊന്നു
Konnivartha.com :കോന്നി അച്ചൻകോവിൽ വനപാതയിൽ തുറ ഭാഗത്ത് കാട്ടാന ഒരാളെ ചവിട്ടി കൊന്നു.കോന്നി വനം ഡിവിഷന്റെ ഭാഗമായ മണ്ണാറപ്പാറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം .ചെമ്പരുവി കടമ്പുപാറ കച്ചിറ അമ്പലത്തിന് സമീപമാണ് സംഭവം.കഴിഞ്ഞ കുറെ നാളായി ചെമ്പനരുവിയിൽ കഴിയുന്ന മാനസിക ആസ്വാസ്ഥ്യം ഉള്ള 50 വയസുള്ള ഒരാളാണ് കൊല്ലപ്പെട്ടത് പോലീസ്, വനം ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിച്ചു.തുറയ്ക്കും കൂട്ട്മൂക്കിനും ഇടയിലാണ് സംഭവം. ഈ ഭാഗത്ത് കാട്ടാന ശല്യം രൂക്ഷമാണ്. ഇന്നലെയും,ഒരുമാസം മുൻപും ബൈക്ക് യാത്രികർക്ക് ഈ റോഡിൽ ഗുരുതരമായ പരിക്കേറ്റിരുന്നു.നിരവധി വീടുകൾ ഉള്ളതും, അച്ചൻകോവിൽ ക്ഷേത്രത്തിലേക്കുമുള്ള പാതയാണ് ഇത്. കോന്നി കല്ലേലി കടിയാർ ഭാഗം കഴിഞ്ഞാൽ കാട്ടാനയുടെ ശല്യം രൂക്ഷമാണ്.ഈ വന പാതയിലൂടെ ഉള്ള സഞ്ചാരം വനം വകുപ്പ് വാക്കാൽ തടഞ്ഞിട്ടുണ്ട്. കുറച്ചു ദിവങ്ങളായി അച്ചന്കോവില് പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമായിട്ടുണ്ട്. വാഹനങ്ങള് കടന്നുപോകുന്ന…
Read Moreഗതാഗത നിയന്ത്രണം
കോന്നി വാര്ത്ത ഡോട്ട് കോം : കല്ലേലി-ഊട്ടുപാറ റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായി കലുങ്കിന്റെ പണികള് ആരംഭിക്കുന്നതിനായി (ജനുവരി 7) മുതല് ഈ റോഡില് ഗതാഗതം നിയന്ത്രിച്ചിരിക്കുന്നതിനാല് ഇതുവഴിയുളള വാഹനങ്ങള് കോന്നി-കല്ലേലി റോഡുവഴി പോകേണ്ടതാണെന്ന് പൊതുമരാമത്ത വകുപ്പ് നിരത്ത് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര് അറിയിച്ചു.
Read Moreകല്ലേലിയില് പുലി :നാട്ടുകാര് ഭീതിയില്
കല്ലേലി ഹാരിസണ് റബ്ബര് പ്ലാന്റേഷന് തോട്ടത്തിഇറങ്ങിയ പുലി നാട്ടു കാരുടെ ഉറക്കം കെടുത്തുന്നു ; വളര്ത്തുനായയെ കടിച്ചുകൊന്നു കോന്നി: കല്ലേലിയില് പുലിയിറങ്ങി വളര്ത്തുനായയെ കടിച്ചു കൊന്നു എങ്കിലും പുലിയെ കെണിയില് വീഴ്ത്തുവാന് ഉള്ള നടപടികള് തുടങ്ങിയില്ല .ഹാരിസണ് മലയാളം പ്ലാന്റേഷന് ഈസ്റ്റ് ഡിവിഷന് ലയത്തില് രവി ചന്ദ്രന്റെ വളര്ത്തുനായയെയാണ് പുലി കടിച്ചു കൊന്നത്. പട്ടിയുടെ ശബ്ദം കേട്ട് ഉണര്ന്ന രവിചന്ദ്രന് ടോര്ച്ച് അടിച്ചു നോക്കിയപ്പോഴാണ് പുലിയെ കാണുന്നത്. പ്രകാശം പരന്നതോടെ പുലി കൂടുതല് കാട് ഉള്ള സ്ഥലത്തേക്ക് മാറി .നായയെ കെട്ടിയിട്ടിരുന്നതിനാല് കടിച്ച് കൊണ്ടുപോകാനായില്ല. വിവരമറിഞ്ഞെത്തിയ വനപാലകര് കാല്പാടുകള് പരിശോധിച്ച് പുലിതന്നെയാണന്ന് സ്ഥിരീകരിച്ചു. കലഞ്ഞൂര് പാടം തിടി ഭാഗത്ത് ഇറങ്ങി വളര്ത്തുമൃഗങ്ങളെ പിടികൂടിയിരുന്ന പുലി യാണ് ഇതെന്നുള്ള വനപാലകരുടെ നിരീക്ഷണം ശെരിയല്ല എന്ന് നാട്ടുകാര് പറയുന്നു .ഒന്നില് കൂടുതല് പുലി ഇറങ്ങി എന്നാണ് പഴമക്കാര് പറയുന്നത് .…
Read More