കലഞ്ഞൂരില്‍ ഭാര്യയെയും പിതാവിനെയും വെട്ടിപരിക്കേല്പിച്ച കേസിൽ യുവാവിനെ റിമാൻഡ് ചെയ്തു

  konnivartha.com : കൂടൽ കലഞ്ഞൂർ പറയൻകോട് ചാവടി മലയിൽ വീട്ടിൽ വിജയൻ പദ്മനാഭനെയും മകൾ വിദ്യ (27)യേയും വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഭർത്താവ് പിടിയിൽ. ഏഴംകുളം അയിരിക്കോണം സന്തോഷ് ഭവനം രാജു ആചാരിയുടെ മകൻ സന്തോഷി (28)നെയാണ് കൂടൽ പോലീസ് മണിക്കൂറുകൾക്കകം പിടികൂടിയത്. ഇന്നലെ രാത്രി രാത്രി 08.20 ന് വിദ്യയുടെ വീട്ടിനുള്ളിൽ കയറി വടിവാൾ കൊണ്ടു വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. വിദ്യയുടെ ഇരുകൈകൾക്കും പിതാവ് വിജയന്റെ പുറത്തുമാണ് വെട്ടേറ്റത്. ഇരുവരേയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴു വർഷം മുൻപാണ് ഇരുവരുടെയും വിവാഹം നടന്നത്. രണ്ടു കൊല്ലം മാത്രമെ ഒരുമിച്ചു താമസിച്ചുള്ളു. 5 വർഷമായി പിണങ്ങി കഴിയുന്ന ഇവർക്ക്‌ 5 വയസ്സുള്ള സഞ്ജയ്‌ എന്ന മകൻ ഉണ്ട്. കുഞ്ഞിനെ വിട്ടുകൊടുക്കണമെന്ന ആവശ്യം നിരസിച്ചതിലുള്ള വിരോധം കാരണം, വീട്ടിൽ കയറി ഭാര്യയെ വെട്ടുകത്തി കൊണ്ട്…

Read More