തിരുവല്ലയിലെ കരുതലും കൈത്താങ്ങും അദാലത്ത് പൊതുകാര്യത്തിനും തത്സമയപരിഹാരംകണ്ട് മന്ത്രി പി.രാജീവ് നെടുമ്പ്രം പഞ്ചായത്ത് നിവാസികള്‍ക്ക് വ്യവസായവകുപ്പ് മന്ത്രി പി രാജീവിന്റെ കരുതല്‍ തുണയായി. പഞ്ചായത്തില്‍ പൊതു ശ്മശാനമെന്ന ഭരണ സമിതിയുടെ ആവശ്യം തിരുവല്ല താലൂക്ക് അദാലത്തില്‍ മുന്നിലെത്തി. നാലായിരത്തിലധികം ജനസംഖ്യയുള്ള പഞ്ചായത്തില്‍ ഈ ആവശ്യത്തിന് കാല് നൂറ്റാണ്ടോളമുണ്ട് പഴക്കം. തടസങ്ങള്‍ പലവഴി വന്നു. അവസാന കടമ്പയായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി.മന്ത്രി പി രാജീവില്‍ നിന്നും അനുമതിപത്രം ഏറ്റുവാങ്ങുമ്പോള്‍ പഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്ന കുമാരിയും വൈസ് പ്രസിഡന്റ് ശൈലേഷ് മങ്ങാടും നാടിന്റെ ആവശ്യ പൂര്‍ത്തീകരണത്തിന്റെ ആഹ്ളാദമാണ് പങ്കിട്ടത്.2009 ല്‍ നെടുമ്പ്ര മണക്കാശേരി ആശുപത്രിക്ക് സമീപം ശ്മശാനത്തിനായി പഞ്ചായത്ത് 60 സെന്റ് സ്ഥലം വാങ്ങി. നിര്‍മാണത്തിന് ജില്ലാ കലക്ടറുടെയും ആരോഗ്യ വകുപ്പിന്റെയും അനുമതി ലഭിച്ചെങ്കിലും മലിനീകരണ നിയന്ത്രണ ബോര്‍ഡ് എതിര്‍ത്തു. 60സെന്റില്‍ വയല്‍ ഉള്‍പ്പെട്ടതായിരുന്നു തടസവാദം. എന്നാല്‍…
Read More