കോന്നി വാര്‍ത്ത ഡോട്ട് കോം :തദ്ദേശീയമായി മത്സ്യക്കൃഷി നടത്തി കോന്നി നിയോജക മണ്ഡലത്തിലെ ജനങ്ങൾക്ക് എത്തിക്കുന്ന ‘കോന്നി ഫിഷ്’ എന്ന പദ്ധതി ഫെബ്രുവരി ആദ്യ ആഴ്ചയിൽ ആരംഭിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. നിയോജക മണ്ഡലത്തിലെ ഡാമുകളുടെ ജലസംഭരണികൾ ഉപയോഗപ്പെടുത്തി ഫിഷറീസ് വകുപ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ജലകൃഷി വികസന ഏജൻസി (അഡാക്) വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്.ആദ്യ ഘട്ടമായി കക്കി ഡാമിലെ ജലസംഭരണിയിലാണ് പദ്ധതി നടപ്പിലാക്കുക എന്നും, പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ട 100 പേർക്ക് ഇതിലൂടെ തൊഴിൽ ലഭിക്കുമെന്നും എം.എൽ.എ പറഞ്ഞു. പദ്ധതി നടപ്പിലാക്കുന്നതിനുള്ള യോഗം സീതത്തോട് പഞ്ചായത്ത് ഹാളിൽ നടന്നു. ഡാമിന്റെ ജലസംഭരണിയിൽ സ്ഥാപിക്കുന്ന കൂടുകളിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് വളർത്തിയെടുക്കുന്ന കേജ് ഫാമിംഗ് സമ്പ്രദായത്തിലൂടെയാണ് മത്സ്യോത്പാദനം നടത്തുക. കക്കി ജലസംഭരണിയിൽ 100 കൂടുകളാണ് സ്ഥാപിക്കുക.6 മീറ്റർ വീതം നീളവും വീതിയുമുള്ള കൂടിന് 4…
Read More