ഓണ്‍ലൈന്‍ പേരന്റിംഗ് ക്ലിനിക്കുകള്‍ ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ് :സമ്പൂര്‍ണ പൊതുവിദ്യാലയ രക്ഷാകര്‍തൃ ശാക്തീകരണം നടത്തിയ ആദ്യ ജില്ലയായി പത്തനംതിട്ട വ്യക്തികളുടെ സ്വകാര്യത സൂക്ഷിച്ച് രക്ഷിതാക്കളും കുട്ടികളും നേരിടുന്ന പ്രശ്നം പരിഹരിക്കുന്നതിന് ഓണ്‍ലൈന്‍ പേരന്റിംഗ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വള്ളംകുളം നാഷണല്‍ ഹൈസ്കൂളില്‍ സമ്പൂര്‍ണ പൊതുവിദ്യാലയ രക്ഷാകര്‍തൃ ശാക്തീകരണം നടത്തിയ ആദ്യ ജില്ലയായി പത്തനംതിട്ടയെ മന്ത്രി പ്രഖ്യാപിച്ചു. വനിതാ ശിശു വികസന വകുപ്പ് 2022-23 ല്‍ സംസ്ഥാനത്ത് 152 പേരന്റിംഗ് ക്ലിനിക്കുകള്‍ ആരംഭിച്ചിരുന്നു. സ്വകാര്യത സംരക്ഷിക്കുന്നതിലെ ബുദ്ധിമുട്ട് മനസിലാക്കിയാണ് ഓണ്‍ലൈന്‍ പേരന്റിംഗ് ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്. കുട്ടികളുടെ ശാരീരിക,മാനസിക,ആരോഗ്യ വികാസത്തിന് സ്കൂള്‍ ആരോഗ്യ പരിപാടി വീണ്ടും ആരംഭിക്കും. വിദ്യാഭ്യാസ വകുപ്പ്,വനിത ശിശുവികസന വകുപ്പ്,തദ്ദേശ സ്വയംഭരണ വകുപ്പ്, എന്നിവയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കും. എല്ലാ കുട്ടികള്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നല്‍കും.…
Read More