ഓണക്കാലത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാപരിശോധനകള്‍ കര്‍ശനമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പാകം ചെയ്യുന്നത് ഒഴിവാക്കണം. വിഷരഹിത ഭക്ഷണങ്ങള്‍ വിതരണം ചെയ്യണം. ജില്ലയിലെ ആറന്മുള, റാന്നി, ഇരവിപേരൂര്‍, തിരുവല്ല എന്നിവിടങ്ങളിലെ വള്ളംകളികളുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കണം. കാണികള്‍ക്ക് ബുദ്ധിമുട്ട് കൂടാതെ വള്ളംകളി കാണുന്നതിനുള്ള സൗകര്യം ഒരുക്കണം. തിരുവല്ല ആശുപത്രിയിലെ രക്തബാങ്ക് പ്രവര്‍ത്തിക്കുന്നതിനായുള്ള ക്രമീകരണങ്ങള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. കോടതി സമുച്ചയത്തിനായുള്ള സ്ഥലമേറ്റെടുപ്പ് പ്രവൃത്തികള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു. തിരുവല്ല ആശുപത്രിയിലെ രക്തബാങ്ക് പ്രവര്‍ത്തിക്കുന്നതിനായി സത്വര നടപടികള്‍ എടുക്കണമെന്ന് അഡ്വ.മാത്യു ടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു. തിരുവല്ല നഗരസഭയിലെ സെക്രട്ടറിയുടെ ഒഴിവും വാട്ടര്‍ അതോറിറ്റിയുടെ നെടുമ്പ്രം സെക്ഷന്‍ ഓഫീസിലെ ഒഴിവുകളും വേഗത്തില്‍ നികത്തണം. തിരുവല്ല കെഎസ്ആര്‍ടിസി ശൗചാലയങ്ങള്‍ വൃത്തിഹീനമായി…
Read More