ഒന്നിലേറെ വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നത് ഗുരുതരമായ കുറ്റമായി കണക്കാക്കും

  വോട്ടര്‍ പട്ടികയില്‍ ഒന്നിലധികം പേര് വന്നിട്ടുള്ള വോട്ടര്‍മാര്‍ ഒന്നിലേറെ വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതു ഗുരുതരമായ കുറ്റമായി കണക്കാക്കി ഇന്ത്യന്‍ ശിക്ഷാ നിയമം 171 ഡി പ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ഇത്തരത്തില്‍ ശിക്ഷിക്കപ്പെടുന്ന ആള്‍ക്ക് ഒരു വര്‍ഷത്തോളമാകാവുന്ന കാലത്തേക്ക് രണ്ടിലേതെങ്കിലും തരത്തില്‍പ്പെട്ട തടവുശിക്ഷയോ പിഴശിക്ഷയോ അല്ലെങ്കില്‍ രണ്ടും കൂടിയോ നല്‍കി ശിക്ഷിക്കപ്പെടും. നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടര്‍പട്ടികയില്‍ ഇരട്ടിപ്പായി വന്നിട്ടുള്ള വോട്ടര്‍മാര്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളു എന്ന് ഉറപ്പാക്കുന്നതിന്, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഇത്തരത്തില്‍ ഇരട്ടിപ്പായി വന്നിട്ടുള്ള വോട്ടര്‍മാരുടെ പട്ടിക എ.എസ്.ഡി ലിസ്റ്റായി തയാറാക്കി പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കു നല്‍കി. ബിഎല്‍ഒമാര്‍ ഫീല്‍ഡ് പരിശോധന നടത്തി സമര്‍പ്പിച്ചിട്ടുള്ള എ.എസ്.ഡി ലിസ്റ്റും, പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് പോളിംഗ് സാമഗ്രികളോടൊപ്പം…

Read More