konnivartha.com/ കോന്നി അട്ടച്ചാക്കൽ – കുമ്പളാംപൊയ്ക റോഡിലെ ചെങ്ങറവ്യൂ പോയിന്റിൽ ചങ്ക് ബ്രദേഴ്സ് വാട്ട്സ് ആപ്പ് ഗ്രൂപ്പ് അംഗങ്ങൾ ചേർന്ന് സ്ഥാപിച്ച ഐ ലൗവ് ചെങ്ങറ എന്ന ബോർഡും അരയന്നത്തിന്റെ ശിൽപ്പവും നശിപ്പിച്ച നിലയിൽ. ചെമ്മാനി എസ്റ്റേറ്റിലെ കൈതകൃഷി ചെയ്യുന്ന സ്ഥലങ്ങളുടെയും മലനിരകളുടെയും വനമേഖലകയുടെയും ഭംഗി ആസ്വദിക്കത്തക്കനിലയിലാണ് യുവാക്കൾ ഇവിടെ വിശ്രമകേന്ദ്രം ഒരുക്കിയത്. യൂറ്റുബ് വീഡിയോകളും വിവാഹ ആൽബങ്ങളും ചിത്രീകരിക്കുന്നവരുടെയും സഞ്ചാരികളുടെയും ഇഷ്ട്ടലൊക്കേഷനായി മാറുകയായിരുന്നു പ്രദേശം. ‘ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സമീപ ജില്ലകളിൽ നിന്നും സഞ്ചാരികൾ എത്തുന്ന സ്ഥലമാണിത്. ഫോട്ടോ ഷൂട്ടിനായി നിരവധി ആളുകളാണ് എത്തുന്നത് . അടുത്ത സമയത്ത് മലയാള സിനിമയുടെ ചിത്രികരണവും ഇവിടെ നടന്നു. ചുണ്ടൻ വള്ളത്തിന്റെയും മുളംകുടിലുകളുടെയും, കാളവണ്ടിയുടെയും മാതൃകകളും ഇവിടെ ഒരുക്കിയിരുന്നു. ക്രിസ്തുമസ് ന്യൂ ഇയർ സമയങ്ങളിൽ വൈദ്യുത ദീപഅലങ്കാരങ്ങളും വലിയനക്ഷത്രവും ഇവിടെ ഒരുക്കുന്ന പതിവുമുണ്ടായിരുന്നു. പതിവായി…
Read More