ഐരവൺ പാലത്തിന്‍റെ   സ്ഥലം ഏറ്റെടുക്കൽ നടപടികൾ തുടങ്ങി

  konnivartha.com :  അരുവാപ്പുലം – ഐരവൺ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഐരവൺ പാലത്തിന്റെ  സ്ഥലം ഏറ്റെടുക്കൽ നടപടികൾ തുടങ്ങിയതായി  അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. സ്ഥലം അളന്ന് തിട്ടപ്പെടുത്തി   അതിർത്തി കല്ലുകൾ സ്ഥാപിക്കുന്ന ജോലികളാണ് തുടങ്ങിയിരിക്കുന്നത്. ജൂലൈ മാസത്തിൽ നടപടികൾ പൂർത്തിയാക്കി ആഗസ്റ്റിൽ  പണികൾ തുടങ്ങാനാണ് തീരുമാനം.  12.25 കോടി രൂപയുടെ ഭരണാനുമതിയാണ് പാലത്തിന് ലഭിച്ചിരിക്കുന്നത്.  പത്തനാപുരം  ആസ്ഥാനമായ തോമസ് കൺസ്ട്രക്ഷൻ   കമ്പനിക്കാണ് നിർമ്മാണ ചുതമല. അരുവാപ്പുലം പഞ്ചായത്തിലെ നാലു വാർഡുകൾ സ്ഥിതി ചെയ്യുന്ന ഐരവൺ പ്രദേശത്തെ ആളുകൾക്ക് പഞ്ചായത്ത് ഓഫീസിലോ, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലോ, ആയുർവേദ , ഹോമിയോ ആശുപത്രികളിലോ പോകണമെങ്കിൽ കോന്നി പഞ്ചായത്ത് ചു​റ്റി കിലോമീ​റ്ററുകൾ താണ്ടേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. എന്നാൽ പാലം വരുന്നതോടെ ഈ ദുരവസ്ഥ മാറും. അരുവാപ്പുലം പഞ്ചായത്തിനെ അച്ചൻകോവിലാറ് രണ്ട് കരകളായി വേർതിരിക്കുകയാണ്. ഇരുകരകളിലുമുള്ളവർ പരസ്പരം കാണണമെങ്കിൽ കോന്നി പഞ്ചായത്ത് ചു​റ്റി എത്തിച്ചേരേണ്ട സ്ഥിതിയാണുള്ളത്. പതിറ്റാണ്ടുകളായുള്ള ജനങ്ങളുടെ ഈ ബുദ്ധിമുട്ട് മനസിലാക്കി  ജനീഷ് കുമാർ…

Read More