ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വയോജന സൗഹൃദ പഞ്ചായത്താകുന്നു

  konnivartha.com: ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വയോജന സൗഹൃദ പഞ്ചായത്ത് ആകുന്നതിനുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിന്റെ ആദ്യപടിയായി പഞ്ചായത്തുതല ആലോചന യോഗം ചേര്‍ന്നു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ ഉദ്ഘാടനം നിര്‍വഹിച്ചു. ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി. രാജഗോപാലന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി മദന്‍ മോഹന്‍ വയോജന സൗഹൃദ പഞ്ചായത്തിന്റെ ആവശ്യകത, രൂപീകരണം എന്നിവയെപ്പറ്റി ക്ലാസ് എടുത്തു. പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും വയോജന കൂട്ടായ്മ രൂപീകരിക്കുന്നതിനും വാര്‍ഡുതല കമ്മറ്റികള്‍ രൂപീകരിക്കുന്നതിനും തീരുമാനിച്ചു. 59 വയസ് കഴിഞ്ഞ വയോജനങ്ങള്‍ക്ക് മാനസിക ഉല്ലാസത്തിനും അവരുടെ ആരോഗ്യം, സാമ്പത്തിക സ്ഥിതി എന്നിവയ്ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിനും സമൂഹത്തില്‍ മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുന്നതിനും ഊന്നല്‍ നല്‍കിയാണ് വയോജന സൗഹൃദ പഞ്ചായത്ത് രൂപീകരിക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശ്മി, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ്…

Read More

ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

  konnivartha.com : ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് പഞ്ചായത്ത് പ്രസിഡന്റ് പി. രാജഗോപാലന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ഉദയരശ്മി അവതരിപ്പിച്ചു. 483657376 (നാല്‍പത്തിയെട്ട് കോടി മുപ്പത്തിയാറ് ലക്ഷത്തി അന്‍പത്തിയേഴായിരത്തി മുന്നൂറ്റി എഴുപത്തിയാറ് രൂപ) വരവും 478076000 (നാല്‍പത്തിയേഴ് കോടി എണ്‍പത് ലക്ഷത്തി എഴുപത്തിയാറായിരം രൂപ) ചെലവും 5581376 (അന്‍പത്തിയഞ്ച് ലക്ഷത്തി എണ്‍പത്തിയോരായിരത്തി മുന്നൂറ്റി എഴുപത്തായാറ് രൂപ) മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് തയാറാക്കിയിട്ടുള്ളത്. സംരംഭക മേഖല, ഭവന നിര്‍മാണം, കാര്‍ഷിക മേഖല, മൃഗസംരക്ഷണം, വനിതാക്ഷേമം, വയോജനക്ഷേമം, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പ്രത്യേക പദ്ധതികള്‍ എന്നിവയ്ക്ക് പ്രഥമ പരിഗണന നല്‍കുന്നതിന് ആവശ്യമായ തുക വകയിരുത്തിക്കൊണ്ടുള്ള ബജറ്റാണ് തയാറാക്കിയിട്ടുള്ളത്. വിവിധ തൊഴില്‍ സംരംഭങ്ങള്‍ക്കായി യുവജനക്ഷേമപരമായും ചെലവഴിക്കുന്നതിന് നാല്‍പത്തിയെട്ടുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.ലൈഫ് മിഷന്‍ പദ്ധതിക്ക് പ്രത്യേക ഊന്നല്‍ നല്‍കി ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ഭവന…

Read More

ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ തേന്‍ ഗ്രാമം പദ്ധതി

ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ തേന്‍ ഗ്രാമം പദ്ധതി   ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ തേന്‍ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു.   ജനകീയാസൂത്രണം 2021-22 പ്രകാരം 100 കുടുംബങ്ങള്‍ക്ക് തേനീച്ച വളര്‍ത്തുന്നതിന് പരിശീലനം നല്‍കുകയും തേനീച്ച, കൂട്, സാമഗ്രികള്‍ എന്നിവ വിതരണം ചെയ്യുകയും ചെയ്യും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയ രശ്മി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സാം വാഴോട്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചേയര്‍പേഴ്സണ്‍ ലിജ മാത്യു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍,  മെമ്പര്‍മാരായ മിനി മനോഹരന്‍, ലക്ഷ്മി ജോതിഷ്, കാഞ്ചന, ജീനാ ഷിബു, അരുണ്‍ രാജ്, ലത ജെ,  പ്രകാശ്, വിദ്യാ ഹരികുമാര്‍, സതീഷ് കുമാര്‍, അനൂപ് വേങ്ങവിളയില്‍, കൃഷി ഓഫീസര്‍ എന്നിവര്‍ പങ്കെടുത്തു.

Read More

ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ കട്ടില്‍ വിതരണം ചെയ്തു

ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ കട്ടില്‍ വിതരണം കോന്നി വാര്‍ത്ത ഡോട്ട് കോം : ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണം 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കട്ടില്‍ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയ രശ്മി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാം വാഴോട്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചേയര്‍പേഴ്‌സണ്‍ ലിജ മാത്യു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍,  മെമ്പര്‍മാരായ മിനി മനോഹരന്‍, ലക്ഷ്മി ജോതിഷ്, കാഞ്ചന, ജീനാ ഷിബു, അരുണ്‍ രാജ്, ജെ. ലത,  പ്രകാശ്, വിദ്യാ ഹരികുമാര്‍, സതീഷ് കുമാര്‍, അനൂപ് വേങ്ങവിളയില്‍, പഞ്ചായത്ത്  അസിസ്റ്റന്റ് സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 60 കുടുംബങ്ങള്‍ക്കാണ് കട്ടില്‍ നല്‍കുന്നത്. ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ മികവ് പദ്ധതി ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ മഹാത്മാ…

Read More

ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു

ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു ഏനാദിമംഗലം ഗ്രാമപഞ്ചായത്തും ഫിഷറീസ് വകുപ്പും ചേര്‍ന്ന് നടപ്പിലാക്കുന്ന ജനകീയ മത്സ്യ കൃഷിയുടെ ഭാഗമായി കര്‍ഷകര്‍ക്കുള്ള മത്സ്യ കുഞ്ഞുങ്ങളുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശ്മി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സാം വാഴോട് സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍, വാര്‍ഡ് മെമ്പര്‍ സതീഷ് കുമാര്‍, പഞ്ചായത്ത് സെക്രട്ടറി ബി.സുനില്‍, അക്വോ കള്‍ച്ചര്‍ പ്രമോട്ടര്‍ പി.കെ സുധ എന്നിവര്‍ പങ്കെടുത്തു. കര്‍ഷകര്‍ക്ക് കാര്‍പ്പ് മത്സ്യങ്ങളായ കട്ല, രോഹു, ഗ്രാസ്‌കാര്‍പ്പ് തുടങ്ങിയ മത്സ്യങ്ങളാണ് വിതരണം ചെയ്യുന്നത്.

Read More