ഏനാദിമംഗലം ഗവ. എൽ പി സ്കൂളിലെ പ്രീ സ്കൂൾ ഉദ്ഘാടനം ചെയ്തു

  konnivartha.com  :എനാദിമംഗലം ഗവ. എൽ പി സ്കൂളിനു ഇനി പുതിയ മുഖം.എനാദിമംഗലം ഗവ. എൽ പി സ്കൂളിലെ പ്രീ സ്കൂൾ ഉദ്ഘാടനം അഡ്വ. കെ. യു. ജനീഷ് കുമാർ എം എൽ എ നിർവഹിച്ചു. സമഗ്ര ശിക്ഷ കേരളയുടെ സ്റ്റാർസ് പദ്ധതി പ്രകാരം 10 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.പ്രീ സ്കൂളിൽ മനോഹരമായ ചിത്രങ്ങളും, നിർമിതികളും ഉൾപെടുത്തിയാണ് നിർമാണം പൂർത്തീകരിച്ചിട്ടള്ളത്. പുതിയ പ്രീ സ്കൂൾ പാഠ്യപദ്ധതി അനുസരിച്ചു തയ്യാറാക്കിയ 13 ഇടങ്ങൾ സ്കൂളിലെ ക്ലാസ്സ്‌ മുറിക്ക് അകത്തും പുറത്തുമായി ഒരുക്കിയിട്ടുണ്ട്. ഭാഷ വികസന ഇടം, വരയിടം, ഗണിത ഇടം, ശാസ്ത്ര ഇടം, പാഞ്ചേന്ദ്രിയ അനുഭവയിടം, സംഗീതയിടം, കുഞ്ഞരങ്, ഈ-ഇടം, നിർമാണ ഇടം, കര -കൌശലയിടം, കളിയിടം തുടങ്ങിയവയും ഹരിത ഉദ്യാനവും, ശലഭ പാർക്കും കൃത്രിമ വെള്ളച്ചാട്ടവും, നടപ്പാലവും, ഇരിപ്പടങ്ങളും, ട്രാഫിക് സിഗ്നലുകൾ തുടങ്ങിയവയും പദ്ധതിയുടെ…

Read More