ഗ്രാമപഞ്ചായത്തുകള്‍ വികസന സദസ് സംഘടിപ്പിച്ചു ( 17/10/2025)

കലഞ്ഞൂരില്‍ സമസ്ത മേഖലകളിലും സമഗ്ര വികസനം:  കെ യു ജനീഷ് കുമാര്‍ എംഎല്‍എ കലഞ്ഞൂര്‍ പഞ്ചായത്തില്‍ ആരോഗ്യം, വിദ്യാഭ്യാസം, റോഡ്  തുടങ്ങി സമസ്ത മേഖലകളിലും സമഗ്ര വികസനമാണ്   നടപ്പാക്കിയതെന്ന് കെ.യു ജനീഷ് കുമാര്‍ എംഎല്‍എ.  കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വികസന സദസ് പൗര്‍ണമി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ. പഞ്ചായത്തിലെ വിവിധ റോഡുകള്‍ ബിഎം ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തി. സ്‌കൂള്‍, ആശുപത്രി, സബ് സെന്റര്‍ തുടങ്ങിയവയുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി. പഞ്ചായത്തിലെ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിര്‍മാണം പുരോഗതിയിലാണ്. സംസ്ഥാന സര്‍ക്കാരും തദ്ദേശസ്വയംഭരണ വകുപ്പും നടപ്പാക്കിയ വികസനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനാണ് വികസന സദസ് നടത്തുന്നത്. പഞ്ചായത്ത് ഭരണസമിതിയുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയാണ് നാടിന്റെ വികസനം സാധ്യമാക്കിയതെന്നും എം എല്‍ എ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി പുഷ്പവല്ലി അധ്യക്ഷയായി. വികസന സദസിന്റെ ലക്ഷ്യം റിസോഴ്‌സ് പേഴ്‌സണ്‍ എസ് നവാസ്…

Read More

കല്ലട ജലസേചന പദ്ധതി ജലവിതരണം : ജാഗ്രത പാലിക്കണം

    KONNIVARTHA.COM: കല്ലട ജലസേചന പദ്ധതിയുടെ വേനല്‍ക്കാല ജലവിതരണം തുടങ്ങി; 21നുമുണ്ടാകും. രാവിലെ 11 മുതലാണ് തുടക്കം. വലതുകര കനാല്‍പ്രദേശങ്ങളായ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഇടമണ്‍, കുറവൂര്‍, പത്തനാപുരം, ഏനാദിമംഗലം, ഏഴംകുളം, അടൂര്‍, നൂറനാട്, ചാരുമൂട്, ഇടതുകര പ്രദേശങ്ങളായ കൊല്ലം ജില്ലയിലെ കരവാളൂര്‍, അഞ്ചല്‍, വെട്ടിക്കവല, ഉമ്മന്നൂര്‍, വെളിയം, കരിപ്ര, എഴുകോണ്‍, കുണ്ടറ, ഇളമ്പള്ളൂര്‍ എന്നിവിടങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

Read More

പള്ളിക്കല്‍, ഏനാദിമംഗലം, ചിറ്റാര്‍ പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തി

പള്ളിക്കല്‍, ഏനാദിമംഗലം, ചിറ്റാര്‍ പഞ്ചായത്തുകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തി   ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് ജില്ലയില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും: ജില്ലാ കളക്ടര്‍ പള്ളിക്കല്‍, ഏനാദിമംഗലം, ചിറ്റാര്‍ ഗ്രാമപഞ്ചായത്തുകള്‍ ഡി കാറ്റഗറിയില്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ(ടിപിആര്‍) അടിസ്ഥാനത്തില്‍ പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്. കാറ്റഗറി ഡി യിലുള്ള പഞ്ചായത്തുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരും. ചെറിയ രീതിയിലുള്ള കൂട്ടായ്മകളും ആഘോഷങ്ങളും ജില്ലയില്‍ വര്‍ധിച്ചു വരുന്നുണ്ട്. കോവിഡ് മാനദണ്ഡപ്രകാരമുള്ള എണ്ണം ആളുകള്‍ മാത്രമേ ഇതില്‍ പങ്കെടുക്കുന്നുള്ളൂവെന്ന് ഉറപ്പു വരുത്തും. അനാവശ്യമായി കൂട്ടം കൂടിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ടിപിആര്‍ അഞ്ചില്‍…

Read More