ഏകാരോഗ്യം മനുഷ്യരാശിക്ക് അനിവാര്യമായ സംഘടിത നീക്കമാണെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക ഭക്ഷ്യസുരക്ഷാ ദിനാചരണത്തിനോട് അനുബന്ധിച്ച് ഏകാരോഗ്യം എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ജില്ലാതല സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍. ഭക്ഷ്യസുരക്ഷ ഏറ്റവും അനിവാര്യമായ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. കാരണം, അതിന് ഏറ്റവും മികച്ച മാര്‍ഗമാണ് ഏകാരോഗ്യം. ഞാന്‍ എന്ന കാലഘട്ടത്തില്‍ ഒതുങ്ങി ജീവിക്കാതെ ലോകത്തിന് കരുതല്‍ നല്‍കി മുന്നോട്ട് പോവുക എന്നതാണ് ഏകാരോഗ്യത്തിന്റെ അര്‍ത്ഥവും ലക്ഷ്യവും. ആരോഗ്യപരവുമായ ജീവിതം നയിക്കുന്നതിനാവശ്യമായ സുരക്ഷിതവും പോഷകാഹാരപ്രദവുമായ ഭക്ഷണം ആവശ്യമാണ്. ഏത് തരം ഭക്ഷണം കഴിക്കുന്നു എന്നതിനേക്കാള്‍ ഭക്ഷണത്തിന്റെ അളവ് ക്രമീകരിക്കുകയെന്നത് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണെന്നും മാനവരാശിയെ നല്ല ആരോഗ്യത്തിലേക്ക് കൈപിടിച്ച് കയറ്റാന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന തരത്തിലുള്ള ശാസ്ത്രീയ പഠനം കൂടി ആരോഗ്യവകുപ്പ് നടത്തേണ്ടതുണ്ടെന്നും കളക്ടര്‍ പറഞ്ഞു.…
Read More