ജോയിച്ചന്‍ പുതുക്കുളം ചിക്കാഗോ: ചിക്കാഗോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചങ്ങനാശേരി എസ്ബി അസ്സെംപ്ഷൻ അലുമ്നിയുടെ ചിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ചിക്കാഗോ സെന്റ് തോമസ് സിറോ മലബാർ കാത്തോലിക്കാരൂപതയുടെ മെത്രാനായ മാർ ജോയി ആലപ്പാട്ടിനും ഇല്ലിനോയി സ്റ്റേറ്റ് റെപ്രെസെന്ററ്റീവായ കെവിൻ ഓലിക്കലിനും സ്നേഹോഷ്മളമായ സ്വീകരണം നൽകി. മാർച്ച് 5 നു വൈകുന്നേരം 6:30 നു ആർലിംഗ്ടൺ ഹെയ്ഗ്റ്സിലുള്ള സെലെസ്റ്റാ സെലക്ട് മോട്ടലിലെ മീറ്റിംഗ് ഹാളിൽ നടന്ന അലുംനി കുടുംബസംഗമംത്തിലാണ് സ്വീകരണം നൽകിയത്. സ്വീകരണ സമ്മേളനത്തിൽ അലുംനി പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു.റോസ് മാത്യു പ്രാർത്ഥനാഗാനം ആലപിച്ചു. മാത്യു ഡാനിയേൽ(വി.പി) സ്വാഗതം ആശംസിച്ചു.എസ്ബി അലുംനികളായ ബഹ്റൈൻ ഗോപിയോ പ്രസിഡന്റ് സണ്ണി കുളത്താക്കലും ഡോ: ജോ പുത്തൻപുരക്കലും വേൾഡ് മലയാളീ കൌൺസിൽ ചിക്കാഗോ പ്രൊവിൻസ് പ്രസിഡന്റ് ബെഞ്ചമിൻ തോമസ് എന്നിവരും പ്രസംഗിച്ചു. ഗൂഡ്വിൻഫ്രാൻസിസ്, ഗ്രേസിലിൻ ഫ്രാൻസിസ് തോമസ് ഡീക്രോസ്സ് എന്നിവർ…
Read More