എഫ് സി ഐ ഫിറ്റ് ഇന്ത്യ സ്വച്ഛത ഫ്രീഡം റൺ 4.0 സംഘടിപ്പിച്ചു

    തിരുവനന്തപുരത്തുള്ള ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ റീജണൽ ഓഫീസ്, ഫിറ്റ് ഇന്ത്യ സ്വച്ഛതാ ഫ്രീഡം റൺ 4.0 സംഘടിപ്പിച്ചു. എഫ്സിഐ ജനറൽ മാനേജർ സി പി സഹാറൻ രാഷ്ട്രീയ ഏകതാ ദിവസ് പ്രതിജ്ഞയെടുത്തു കൊണ്ട് കാമ്പയിൻ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്തെ എഫ് സി ഐ ഓഫീസിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്ന് എൻഎച്ച് 66ൽ 2 കിലോമീറ്ററോളം ഓട്ടം നടത്തി. കേരള റീജിയണിലെ എല്ലാ എഫ്‌സിഐ ഓഫീസുകളിലും പരിപാടി സംഘടിപ്പിച്ചു.

Read More