എട്ടുവയസ്സുകാരി ഇംഗ്ലീഷ്‌ പഠിപ്പിക്കും

  KONNIVARTHA.COM : ലോകഭാഷയായ ഇംഗ്ലീഷിൽ കുട്ടികൾ എങ്ങനെയെങ്കിലും രണ്ടുവാക്ക്‌ സംസാരിച്ചു കേൾക്കാൻ രക്ഷകർത്താക്കൾ പഠിച്ചപണി പതിനെട്ടും പയറ്റുമ്പോൾ പന്തളത്ത്‌ ഒരു എട്ടുവയസ്സുകാരി സ്പോക്കൺ ഇംഗ്ലീഷ്‌ ക്ലാസ്സ്‌ എടുക്കുന്ന വീഡിയോ തയാറാക്കി സമൂഹ മാദ്ധ്യമങ്ങളിൽ താരവും തരംഗവുമാകുന്നു.   മൂന്നാം ക്ലാസ് വിദ്യാർത്ഥിനി സുഹാ ഫാത്തിമ തയ്യാറാക്കിയ ഇംഗ്ലീഷ്‌ വിദ്യാഭ്യാസ വീഡിയോയാണ് വാട്സ്‌ അപ്പ്‌ ഗ്രൂപ്പുകളിലൂടെ അതിവേഗം വൈറലാകുന്നത്. പെൺകുട്ടികളെ നിക്കാഹ്‌ കഴിക്കാൻ വരുന്ന ചെക്കന്മാരോട്‌ അവരുടെ ദുശ്ശീലങ്ങളെക്കുറിച്ചും ശീലങ്ങളെക്കുറിച്ചും ഇംഗ്ലീഷിൽ ചോദിച്ചറിയാനുള്ള എളുപ്പവഴിയാണ് സുഹ എന്ന കുട്ടി റ്റീച്ചർ ഒന്നരമിനിറ്റിൽ താഴെമാത്രം ദൈർഘ്യമുള്ള വാട്സ്‌ അപ്‌ വീഡിയോയിലൂടെ അവതരിപ്പിച്ചത്‌. വീഡിയോ പതിനായിരക്കണക്കിനു വാട്സ്‌അപ്‌ ഗ്രൂപ്പുകളിലൂടെ ഇതിനോടകം ഷെയർ ചെയ്യപ്പെട്ട്‌ കഴിഞ്ഞു. വാട്ടർ അതോരിറ്റിയിലെ ജീവനക്കാരനും പന്തളം മങ്ങാരം മദീന കോട്ടേജ്‌ നിവാസിയുമായ ഷാനവാസ്‌ എ എച്ചിന്റെയും എസ്‌ ഷാജിദാ ബീവിയുടെയും ഇളയമകളാണു സുഹാ ഫാത്തിമ എന്ന…

Read More