പത്തനംതിട്ട : എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ മർദിച്ച കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ താമരക്കുളം വേടരപ്ലാവ് ഇടവന തെക്ക് പുത്തൻവീട്ടിൽ ഇ.എസ് ജോയിയുടെ മകൻ ഷിനുമോനെ(31)യാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ അടൂർ പെരിങ്ങനാട് പാറക്കൂട്ടത്ത് രാവിലെ 11.30നാണ് സംഭവം. ഭാര്യ സുജിയുമായി ഉണ്ടായ വാക്കുതർക്കത്തിനിടെ ഷിനു സ്റ്റീൽ കമ്പി ഉപയോഗിച്ച് കുട്ടിയെ അടിക്കുകയായിരുന്നു. കുഞ്ഞിന്റെ താടിയെല്ലിന് പൊട്ടലേറ്റു. കൊല്ലുമെന്ന് ആക്രോശിച്ചുകൊണ്ട് സുജിയെ നിലത്തിട്ട് ചവുട്ടുകയും ചെയ്തു. യുവതിയുടെ ഇടതു തോളിനു മുറിവും വലതു തോളിലും പുറത്തും പരിക്കുപറ്റി. തുടർന്ന്, സ്റ്റേഷനിലെത്തി വിവരം പറഞ്ഞ സുജിയുടെ മൊഴി പ്രകാരം അടൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആയുധം സംഭവസ്ഥലത്തുനിന്നും കണ്ടെടുത്തു. പിന്നീട് കസ്റ്റഡിയിലെടുത്ത പ്രതിയെ, വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. തുടർന്ന്, അറസ്റ്റ് രേഖപ്പെടുത്തി.സ്ഥിരം പ്രശ്നക്കാരനായ…
Read More