konnivartha.com; കേന്ദ്ര സർക്കാരിൻ്റെ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനി-രത്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ്(HLL)2024–25 സാമ്പത്തിക വർഷത്തേക്ക് കേന്ദ്ര സർക്കാരിന് 69.5 കോടി രൂപയുടെ റെക്കോർഡ് ലാഭവിഹിതം നല്കിക്കൊണ്ട് സ്ഥാപനത്തിൻ്റെ ശക്തമായ സാമ്പത്തിക പ്രകടനം വീണ്ടും തെളിയിച്ചു. ഇതുവരെ നല്കിയതിൽ വെച്ച് കമ്പനി നല്കുന്ന ഏറ്റവും ഉയർന്ന ലാഭവിഹിതങ്ങളിൽ ഒന്നാണിത്. എച്ച്.എൽ.എൽ ചെയർപേഴ്സൺ ഡോ.അനിത തമ്പി, കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ജെ.പി നഡ്ഡയ്ക്ക് ഈ തുകയ്ക്കുള്ള ചെക്ക് കൈമാറി. കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി അനുപ്രിയ പട്ടേൽ, കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവ, അഡീഷണൽ സെക്രട്ടറിയും സാമ്പത്തിക ഉപദേഷ്ടാവുമായ ഹോവിയേദ അബ്ബാസ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി വിജയ് നെഹ്റ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മാർക്കറ്റിംഗ് ഡയറക്ടർ എൻ അജിത്, ഫിനാൻസ് ഡയറക്ടർ രമേഷ്…
Read More