പത്തനംതിട്ട :പന്തളത്തെ ലോഡ്ജിൽ നിന്നും 154 ഗ്രാം എം ഡി എം എ യുമായി 5 പ്രതികളെ പിടികൂടിയ കേസിന്റെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചതായി ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐ പി എസ് അറിയിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് പന്തളം പോലീസ് സ്റ്റേഷനിൽ നടത്തിയ സന്ദർശനത്തി നിടെയാണ് ജില്ലാ പോലീസ് മേധാവി ഇക്കാര്യം അറിയിച്ചത്. പ്രതികളെ നാലുമണിയോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ ഡാൻസാഫ് സംഘവും പന്തളം പോലീസും ചേർന്ന് നടത്തിയ ഓപ്പറേഷൻ തെക്കൻ കേരളത്തിലെ തന്നെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണ്.പ്രതികൾ തങ്ങിയ ലോഡ്ജ് മുറിയിൽ നിന്നും ഗർഭ നിരോധന ഉറകളും ലൈംഗിക ഉത്തേജന ഉപകരണവും കൂടാതെ,25000 രൂപയും,, രണ്ട് മിനി വെയിങ് മെഷീനും കണ്ടെടുത്തിരുന്നു. കൂടാതെ ഇവർ ഉപയോഗിച്ചുവന്ന രണ്ട് കാറുകളും ഒരു…
Read More