അപകടമേഖലയായ നദിയുടെ കടവുകളില്‍ പഞ്ചായത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം :ഉല്ലസിക്കുന്നവർ വെള്ളത്തിൽ പതിയിരിക്കുന്ന അപകടം തിരിച്ചറിയുന്നില്ല konnivartha.com : കേരളത്തിലെ നദികളിലെ അപകടം നിറഞ്ഞ കടവുകളില്‍ പഞ്ചായത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം എന്ന് ആവശ്യം ഉയര്‍ന്നു . പണ്ട് വെച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ കാലപ്പഴക്കം ,വെള്ളപൊക്കം മൂലം നശിച്ചു . വേനല്‍ കാലത്ത് ആണ് നദികളില്‍ മുങ്ങി മരണം കൂടുന്നത് . സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു മാസമായി നദികളില്‍ അമ്പതിലേറെ ആളുകള്‍ മുങ്ങി മരിച്ചു .ഇതില്‍ ഏറെയും കുട്ടികള്‍ ആണ് . പത്തനംതിട്ട ജില്ലയിലെ അച്ചന്‍ കോവില്‍ നദിയിലെ കോന്നി വെട്ടൂര്‍ കടവില്‍ ഇന്ന് രണ്ടു കുട്ടികള്‍ ആണ് മുങ്ങി മരിച്ചത് . അപകടക്കെണിയൊരുക്കുന്ന ചുഴികളെയും കയങ്ങളെയും പറ്റി സമീപവാസികൾക്ക് പരിചയം ഉണ്ടെങ്കിലും ഈ ഭാഗത്തേക്ക് വരുന്ന പുറമേ നിന്നുള്ള ആളുകള്‍ക്ക് അറിയണം എന്നില്ല .…
Read More